കൂരിയാട് ദേശീയപാതയിലുണ്ടായത് ഗുരുതര വീഴ്ച; പുനര്‍നിര്‍മിക്കണമെന്ന് വിദഗ്ധ സമിതി

മലപ്പുറത്തെ കൂരിയാട് ദേശീയപാത ഇടിഞ്ഞ സംഭവത്തില്‍ കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്ന് വിദഗ്ധ സമിതി. സമിതി ഈ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്. ഇടിഞ്ഞ ഭാഗത്തെ റോഡ് മുഴുവന്‍ പുനര്‍നിര്‍മിക്കേണ്ടി വരുമെന്നാണ് സമിതി ഉന്നയിച്ചത്. സംരക്ഷണ ഭിത്തിയടക്കം തകര്‍ന്ന പ്രദേശങ്ങളില്‍ ഏകദേശം ഒരു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഭാഗം പൂര്‍ണമായും പുതുതായി നിര്‍മിക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു.
പ്രദേശത്ത് റോഡ് നിര്‍മിക്കുന്നതിന് മുമ്പ് മണ്ണ് പരിശോധന ഉള്‍പ്പെടെയുള്ള അടിസ്ഥാന സാങ്കേതിക നടപടികള്‍ ഫലപ്രദമായി നടത്തിയില്ലെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു. കൂരിയാടില്‍ സംഭവിച്ചത് നിര്‍ഭാഗ്യകരമാണെന്ന് ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
നിര്‍മാണ കമ്പനികള്‍ക്കും മറ്റ് ബന്ധപ്പെട്ട ഏജന്‍സികള്‍ക്കും ഗുരുതര വീഴ്ചയാണ് ഉണ്ടായിരിക്കുന്നത് എന്നാണ് സമിതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.