National

പൊതു ഇടങ്ങളിലെ പ്രസ്താവനകളില്‍ നിയന്ത്രണം വേണം, നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കി മോദി

പൊതുവിടത്ത് നടത്തുന്ന പ്രസ്താവനകളില്‍ നിയന്ത്രണം പാലിക്കണമെന്ന് എന്‍ഡിഎ യോഗത്തില്‍ നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സദ്ഭരണമെന്ന വിഷയത്തിൽ ഞായറാഴ്ച ഡല്‍ഹിയില്‍ നടന്ന, യോഗത്തില്‍ എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഉപമുഖ്യ മന്ത്രിമാരുമാണ് പങ്കെടുത്തത്.

പാര്‍ട്ടി നേതാക്കന്മാരില്‍ ചിലര്‍ നടത്തിയ അനാവശ്യ പ്രസ്താവനകളില്‍ പ്രധാനമന്ത്രി ആശങ്ക രേഖപ്പെടുത്തുകയും വിവേകരഹിതമായ പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു.

അച്ചടക്കത്തോടെയുള്ള ആശയവിനിമയത്തിന്റെ ആവശ്യകത ചൂണ്ടിക്കാണിച്ച്- എന്തും എവിടെയും പറയുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ മധ്യപ്രദേശില്‍നിന്നും ഹരിയാനയില്‍ നിന്നുമുള്ള ചില ബിജെപി നേതാക്കള്‍ നടത്തിയ പ്രസ്താവനകള്‍ പാര്‍ട്ടിക്ക് തലവേദനയുണ്ടാക്കിയ പശ്ചാത്തലത്തിലാണ് മോദിയുടെ നിര്‍ദേശമെന്നത് ശ്രദ്ധേയമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button