KeralaNews

‘വേദിയിലേക്ക് ക്ഷണമില്ല, പക്ഷേ വിഴിഞ്ഞം ഉദ്ഘാടന ചടങ്ങില്‍ കാണികള്‍ക്കിടയില്‍ ഞാനുണ്ടാകും’: ഗോവിന്ദന്‍ മാസ്റ്റര്‍

വിഴിഞ്ഞം തുറമുഖ ഉദ്ഘാടനവുമായി ബന്ധപ്പെട്ട പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. വിഴിഞ്ഞം പദ്ധതി അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ടവരാണ് പ്രതിപക്ഷമെന്നും കലാപമുണ്ടാക്കാനാണ് കോണ്‍ഗ്രസും ബിജെപിയും ശ്രമിച്ചതെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാരാണ് ക്ഷണിക്കുന്നവരുടെ പട്ടികയില്‍ അന്തിമ തീരുമാനമെടുക്കുന്നത്. സിപിഐഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയാണ് എന്ന് കരുതി എന്നെ ക്ഷണിക്കണ്ടേ എന്നും അങ്ങനെ പറയാന്‍ പാടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.അവരുടെ പദ്ധതിയാണ് ഇത് എന്ന് എങ്ങനെയാണ് അവര്‍ പറയുന്നതെന്ന് ചോദിച്ച ഗോവിന്ദന്‍ മാസ്റ്റര്‍ നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ് ഈ പദ്ധതി ആലോചിക്കുന്നതെന്നും വ്യക്തമാക്കി. പദ്ധതി നടപ്പിലാക്കരുത് എന്ന് ഒരിക്കലും ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചടങ്ങിലെക്ക് കേന്ദ്രം എന്നെ ക്ഷണിച്ചിട്ടില്ല. പക്ഷേ ഞാന്‍ പോകും. എവിടെപ്പോയി ഇരുന്ന് പങ്കെടുക്കാന്‍ സാധിച്ചാലും ഞാന്‍ ആ പരിപാടിയില്‍ അങ്ങനെ പങ്കെടുക്കും. കാരണം ഇത് നമ്മുടെ നാടിന്റെ പദ്ധതിയാണ്. എല്‍ഡിഎഫിന്റെ ഉറച്ച നിലപാട് ഇല്ലായിരുന്നുവെങ്കില്‍ ഈ പദ്ധതി നടക്കില്ലായിരുന്നു എന്നും ഗോവിന്ദന്‍ മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു. പദ്ധതിയില്‍ ഒരു ദിവസത്തെ വൈകല്‍ പോലും ഉണ്ടാകാന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടില്ല. ലോകത്തെ ഒരു പ്രതിപക്ഷവും ചെയ്യാത്തതാണ് ഇവിടുത്തെ പ്രതിപക്ഷം ചെയ്തത്. ഒരു വികസന പ്രവര്‍ത്തനവും നടത്താന്‍ അനുവദിക്കില്ല എന്ന് പറയുന്ന പ്രതിപക്ഷം ലോകത്ത് എവിടെയെങ്കിലും ഉണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button