വിജിലന്‍സ് കോടതി വിധിക്കെതിരെ എംആര്‍ അജിത് കുമാര്‍ ഹൈക്കോടതിയിലേക്ക്

തിരുവനന്തപുരം: അനധികൃത സ്വത്ത്‌സമ്പാദന കേസിലെ വിജിലന്‍സ് കോടതി വിധിക്കെതിരെ എംആര്‍ അജിത് കുമാര്‍ ഹൈക്കോടതിയെ സമീപിക്കും. കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നാളെ അജിത്കുമാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കും.
അജിത്കുമാറിന് നേരെയുള്ള അഴിമതിക്കേസില്‍ ക്ലീന്‍ചീറ്റ് റദ്ദാക്കിക്കൊണ്ട് കോടതി ഉത്തരവ് വന്നിരുന്നു. എന്നാല്‍ കോടതി ഉത്തരവ് വസ്തുതകള്‍ ശരിയായി വിലയിരുത്താതെയാണെന്നാണ് അജിത് കുമാറിന്റെ വാദം. സ്വയം അന്വേഷണം നടത്താനുള്ള കാരണങ്ങള്‍ വസ്തുതാപരമല്ലെന്നും കീഴുദ്യോഗസ്ഥനെ അന്വേഷണത്തിന് നിയോഗിച്ചുവെന്ന വാദം നില്‍നില്‍ക്കില്ലെന്നുമാണ് അജിത്കുമാറിന്റെ വാദം.
അജിത്കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിജിലന്‍സിനെ കോടതി അതിരൂക്ഷമായാണ് വിമര്‍ശിച്ചത്. കുറ്റകൃത്യം നടന്നുവന്ന സാധ്യത തള്ളാനാവില്ലെന്നും എം.ആര്‍ അജിത് കുമാര്‍ തെറ്റ് ചെയ്തുവെന്ന സാധ്യത കളയാനാവില്ലെന്നും കോടതി പറഞ്ഞിരുന്നു. ഹര്‍ജിക്കാരന്റെ വാദവും കോടതി അംഗീകരിച്ചിരുന്നു. അജിത് കുമാറിന്റെ കീഴിലുള്ള ഉദ്യോഗസ്ഥനാണ് അന്വേഷണം നടത്തിയതെന്നും അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ ആവില്ലെന്നും കോടതി വ്യക്തമാക്കി.



