News

ലൗ ജിഹാദ് കെട്ടുകഥയല്ല: മുഖ്യമന്ത്രിയെ വിമര്‍ശിച്ച് രാജീവ് ചന്ദ്രശേഖര്‍

ലൗ ജിഹാദ് ഒരു കെട്ടുകഥയല്ലെന്നും അതിനെക്കുറിച്ചുള്ള ആശങ്കകള്‍ അവഗണിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിനുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു. ഹമാസ് വിഷയത്തിലും മുഖ്യമന്ത്രിയുടെ നിലപാട് ചോദ്യം ചെയ്ത അദ്ദേഹം, ഗാസയെയും കേരള സ്റ്റോറി സിനിമയെയും ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളില്‍ മുഖ്യമന്ത്രി അനാവശ്യമായി ഇടപെടുകയാണെന്നും വിമര്‍ശിച്ചു.

മുഖ്യമന്ത്രിക്ക് കേരള സ്റ്റോറി സിനിമ ഇഷ്ടമല്ലെങ്കില്‍ കാണേണ്ടതില്ലെന്നും, എന്നാല്‍ ആവിഷ്‌കാര സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷമായി ഒരു സമുദായത്തിന്റെ വോട്ട്ബാങ്കിനായി മുഖ്യമന്ത്രി മൗനം പാലിക്കുകയാണെന്നും, സംസ്ഥാനത്ത് നടക്കുന്നുവെന്നാരോപിക്കുന്ന ലൗ ജിഹാദ് കേസുകള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേരളത്തില്‍ ലൗ ജിഹാദ് സംഭവങ്ങള്‍ ഉണ്ടെന്നു ചിലര്‍ തന്നെ നേരിട്ട് അറിയിച്ചതായും, അത്തരത്തിലുള്ള ആശങ്കകള്‍ ഉയര്‍ത്തുമ്പോള്‍ ഉടന്‍ വര്‍ഗീയവാദിയായി മുദ്രകുത്തുന്നതാണ് പതിവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ലൗ ജിഹാദ് ഇല്ലെന്ന് സര്‍ക്കാര്‍ പറയുന്നുവെങ്കില്‍ അത് തെളിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button