Kerala

പ്രതിപക്ഷ പ്രതിഷേധത്തില്‍ ലോക്‌സഭാ സ്തംഭനം തുടരുന്നു

ദില്ലി: രാഹുല്‍ ഗാന്ധിയെ സംസാരിക്കാന്‍ അനുവദിക്കാത്തത് ചൂണ്ടിക്കാട്ടിയുള്ള പ്രതിപക്ഷ പ്രതിഷേധത്തില്‍ ലോക്‌സഭാ സ്തംഭനം തുടരുന്നു. ബജറ്റ് ചര്‍ച്ചയുമായും സഹകരിക്കില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കി. ഇതിനിടെ നെഹ്‌റു കുടുംബാംഗങ്ങള്‍ക്കെതിരെയുളള പുസ്തകങ്ങളുടെ പ്രത്യേക ഗ്രന്ഥശാല തുടങ്ങുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബേ പ്രഖ്യാപിച്ചു. ജനറല്‍ എംഎം നരവനേയുടെ പുസ്തകത്തിന്റെ കവര്‍ ഉള്‍പ്പെടുത്തിയ പോസ്റ്ററുകളുമായാണ് ഇന്നും പ്രതിപക്ഷം ലോക്‌സഭയിലെത്തിയത്. കോണ്‍ഗ്രസിനൊപ്പം മറ്റു പ്രതിപക്ഷ പാര്‍ട്ടികളുടെ അംഗങ്ങളും പോസ്റ്റര്‍ ഉയര്‍ത്തി.

നരേന്ദര്‍ സറണ്ടര്‍ എന്ന മുദ്രാവാക്യമുയര്‍ത്തി പ്രതിപക്ഷം നടുത്തളത്തിലേക്ക് നീങ്ങി. ഉചിതമായത് ചെയ്യുവെന്ന് രാജ്‌നാഥ്‌സിം?ഗ് എംഎം നരവനേയോട് പറഞ്ഞതായി ആരോപിക്കുന്ന വാചകവും പ്രതിപക്ഷം മുദ്രാവാക്യമായി ഉയര്‍ത്തി. ബഹളത്തിനിടെ സമാജ് വാദി പാര്‍ട്ടിയുടെ ഒരംഗം വിദേശകാര്യമന്ത്രി എസ് ജയശങ്കറുടെ ഇരിപ്പിടത്തില്‍ ശുപാര്‍ശയുമായി എത്തിയതില്‍ സ്പീക്കര്‍ ക്ഷുഭിതനായി. സഭ പ്രതിപക്ഷം തടസപ്പെടുത്തിയതിന്റെ കണക്കും സ്പീക്കര്‍ ചൂണ്ടിക്കാട്ടി.പ്രതിപക്ഷ പ്രതിഷേധം കാരണം 19 മണിക്കൂറാണ് സഭ നടപടികള്‍ തടസപ്പെട്ടതെന്ന് ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞു.

ഒരു തവണ നിര്‍ത്തിവെച്ചശേഷം 12 മണിക്ക് ചേര്‍ന്ന സഭ ബഹളം കാരണം ഇന്നത്തേക്ക് പിരിഞ്ഞു. പ്രധാനമന്ത്രി ലോക്‌സഭയില്‍ ഉത്തരം പറയാന്‍ ഭയക്കുന്നത് എന്തിനെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. നെഹ്‌റു കുടുപംബാം?ഗങ്ങള്‍ക്കെതിരെയുള്ള പുസ്തകം ബിജെപി അംഗം നിഷികാന്ത് ദുബേ ആണ് ഉയര്‍ത്തികാട്ടിയത്. ഇത്തരം പുസ്തകങ്ങളുടെ ഗ്രന്ഥശാല തുടങ്ങാന്‍ താന്‍ തീരുമാനിച്ചതായി ഇന്ന് ദുബേ വ്യക്തമാക്കി. സസ്‌പെന്‍ഷനിലായ എംപിമാര്‍ പാര്‍ലമെന്റ് കവാടത്തിലെ ധര്‍ണ തുടരുകയാണ്. പ്രധാനമന്ത്രി സഭയിലെത്താത്തത് ഭരണഘടനാ ലംഘനവും ചട്ടലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടി കെ സി വേണു?ഗോപാല്‍ ഇന്നലെ സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു. ബജറ്റ് ചര്‍ച്ചയുമായും സഹകരിക്കേണ്ടതില്ലെന്ന് കോണ്‍?ഗ്രസ് നിശ്ചയിച്ചതോടെ ബാക്കിയുള്ള അഞ്ച് ദിവസവും ലോക്‌സഭ ബഹളത്തില്‍ മുങ്ങാനാണ് സാധ്യത.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button