Kerala

ലോക് ഭവന്‍ ജീവനക്കാര്‍ക്ക് ക്രിസ്മസിന് അവധി ഇല്ല

യുപി മോഡല്‍ ലോക് ഭവനിലും; ലോക് ഭവന്‍ ജീവനക്കാര്‍ക്ക് ക്രിസ്തുമസിന് അവധി ഇല്ല. അടല്‍ ബിഹാരി വാജ്‌പേയ് യുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായ ചടങ്ങില്‍ എല്ലാ ജീവനക്കാരും പങ്കെടുക്കണമെന്ന് ലോക് ഭവന്‍ നിര്‍ദ്ദേശം.

ലോക് ഭവന്‍ സര്‍ക്കുലറിന്റെ പകര്‍പ്പ് 24 ന് ലഭിച്ചു. നാളെ എല്ലാവരും ഹാജരാകണമെന്ന് ലോക്ഭവന്‍ കണ്‍ട്രോളുറുടെ ഉത്തരവ്. യുപിയില്‍ ക്രിസ്മസിന് അവധി നിഷേധിച്ചിരുന്നു.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഉത്തര്‍പ്രദേശില്‍ ഡിസംബര്‍ 25ന് സ്‌കൂളുകള്‍ക്ക് അവധി ഉണ്ടായിരിക്കില്ല. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് പ്രത്യേക പരിപാടികള്‍ സ്‌കൂളുകളില്‍ സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. വിദ്യാര്‍ത്ഥികളുടെ സാന്നിധ്യം നിര്‍ബന്ധമാക്കിയിട്ടുണ്ട്.

കേരളത്തില്‍ ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ക്കായി പത്ത് ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്തെ സ്‌കൂളുകള്‍ ഡിസംബര്‍ 24-ന് അടയ്ക്കുകയും ജനുവരി 5-ന് വീണ്ടും തുറക്കുകയും ചെയ്യും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button