International
സാഹിത്യ നൊബേല്‍ ലാസ്ലോ ക്രാസ്‌നഹോര്‍കെയ്ക്ക്

സാഹിത്യത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ സമ്മാനം ഹംഗേറിയന്‍ എഴുത്തുകാരന്‍ ലാസ്ലോ ക്രാസ്‌നഹോര്‍കെയ്ക്ക്. വിനാശകരമായ ചരിത്രസന്ധികളെക്കുറിച്ചുള്ള എഴുത്തില്‍പ്പോലും കലയുടെ ശക്തിയെന്തെന്ന് കാണിച്ചുതരുന്ന രചനകളാണ് ലാസ്ലോയുടേതെന്ന് നൊബേല്‍ കമ്മിറ്റി വിലയിരുത്തി
ലാസ്ലോയുടെ ദി മെലങ്കളി ഓഫ് റസിസ്റ്റന്‍സ്, വാര്‍ ആന്റ് വാര്‍ പോലുള്ള കൃതികള്‍ വലിയതോതില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. തീവ്രമായ ആശയങ്ങള്‍ ഉള്‍ക്കോള്ളുന്ന തന്റെ നോവലുകള്‍ യാഥാര്‍ഥ്യത്തെ ഭ്രാന്തമായ രീതിയില്‍ അവതരിപ്പിക്കാനാണ് ശ്രമിക്കുന്നത് എന്ന് അദ്ദേഹം നേരത്തെ പറഞ്ഞിട്ടുണ്ട്. മധ്യയൂറോപ്പിലെ മഹാനായ എഴുത്തുകാരനാണ് ലസ്ലോ ക്രസ്‌നഹൊര്‍ക്കായി എന്നും നൊബേല്‍കമ്മറ്റി അഭിപ്രായപ്പെട്ടു. ജാപ്പനിസ് നോവലിസ്റ്റായ ഹറുകി മുറകാമിയും ഇന്ത്യന്‍ നോവലിസ്റ്റ് അമിതാവ് ഘോഷും ആരാധകരുടെ സാധ്യതാ പട്ടികയില്‍ ഉണ്ടായിരുന്നു.




