ലീഗിന് പൂര്‍ണ്ണ തൃപ്തി, പുതുതായി വന്നവര്‍ തെരഞ്ഞെടുപ്പ് വിദഗ്ദ്ധര്‍: പി കെ കുഞ്ഞാലികുട്ടി

0

പുതിയ കെപിസിസി നേതൃത്വത്തില്‍ ലീഗിന് പൂര്‍ണ്ണ തൃപ്തിയെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. തീരുമാനം സംഘടന സ്വാതന്ത്ര്യം.എല്ലാവരും അതത് മേഖലയില്‍ യുഡിഎഫിനെ വിജയത്തിലേക്ക് നയിച്ചവര്‍ ആണ്.

പ്രതികൂല സാഹചര്യത്തില്‍ പാര്‍ട്ടിയെ നയിച്ചവര്‍ ആണ്. പുതുതായി വന്നവര്‍ എല്ലാവരും തെരഞ്ഞെടുപ്പ് വിദഗ്ദ്ധര്‍. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അകത്തെ കാര്യങ്ങളില്‍ അഭിപ്രായം പറയാനില്ലെന്നും പികെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

കാലഘട്ടത്തിന് അനുസരിച്ചുള്ള തീരുമാനം ലീഗിലും ഉണ്ടാകും. ചരിത്രത്തില്‍ ഏറ്റവും നല്ല കാലത്തിലൂടെയാണ് ലീഗ് പോകുന്നത്. സിപിഐഎമ്മിനെ വെച്ച് താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിന് പുറത്തും ലീഗിന് വളര്‍ച്ചയാണ്. ഡല്‍ഹിയില്‍ ഓഫീസ് ആയി. അടുത്ത തെരഞ്ഞെടുപ്പില്‍ ഭരണം പിടിക്കാന്‍ ഗുണമാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കോണ്‍?ഗ്രസിനെ അധികാരത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട സണ്ണി ജോസഫ് പറഞ്ഞു. പുതിയ ടീം പുതിയ പ്രതീക്ഷ നല്‍കുന്നുണ്ട്. പദവി തീരുമാനം വന്നതിനു പിന്നാലെ ആദ്യം വിളിച്ചത് സുധാകരനാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഞാന്‍ ഒരാളുടെയും നോമിനി അല്ല. മതേതര കോണ്‍ഗ്രസിന്റ പ്രതിനിധിയാണ്. കഴിഞ്ഞ ദിവസം കണ്ടപ്പോള്‍ സുധാകരന്‍ പിന്തുണ നല്‍കിയിരുന്നു. സുധാകരനാണ് തന്റെ എക്കാലത്തെയും ലീഡര്‍. അതില്‍ ഇനിയും ഒരു മാറ്റവും ഉണ്ടാകില്ലെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here