വിമാനത്താവളങ്ങളിൽ ബാഗേജ് ട്രാക്ക് ചെയ്യാം; പുതിയ ഫീച്ചറുമായി ഗൂഗിൾ

വിമാനത്താവളങ്ങളിൽ ബാഗേജ് നഷ്ടപ്പെടാറുണ്ടോ? ഇനി ആ ടെൻഷൻ വേണ്ട. ബാഗേജ് നഷ്ടപ്പെടുന്നതിന് ഒരു പരിഹാരം ഒരുക്കിയിരിക്കുകയാണ് ഗൂഗിൾ. ഫൈൻഡ് ഹബ്ബിലാണ് പുതിയ ഫീച്ചർ വഴി വിമാനത്താവളങ്ങളിൽ ബാഗേജ് ട്രാക്ക് ചെയ്യാൻ കഴിയുന്നതാണ്. ഈ ഫീച്ചർ വഴി ബാഗേജിന്റെ ലൈവ് ലൊക്കേഷൻ എയർലൈനുമായി പങ്കുവെക്കാൻ കഴിയും. ടർക്കിഷ് എയർലൈൻസുമായി ഈ സംവിധാനം ഇതിനകം തന്നെ സജീവമാക്കിയിട്ടുണ്ട്
യാത്രക്കാർക്ക് ഉപയോഗിക്കാൻ കഴിയുന്ന ലളിതമായ രീതിയിലാണ് ഗൂഗിൾ ഈ ഫീച്ചർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. യാത്രക്കാർ അവരുടെ ലഗേജിൽ ഒരു ഫൈൻഡ് ഹബ് ട്രാക്കർ ഘടിപ്പിച്ചിരിക്കണം. ബാഗേജുകളെത്തിയിട്ടും നിങ്ങളുടെ ബാഗേജ് എത്തിയില്ലെങ്കിൽ ലൈവായി ട്രാക്ക് ചെയ്ത് ബാഗേജ് കണ്ടെത്താൻ ഇത് സഹായിക്കും. അത് എയർലൈൻ ജീവനക്കാരുമായി പങ്കുവെക്കാൻ കഴിയും.
എയർലൈനുകൾ അവരുടെ ഔദ്യോഗിക സൈറ്റിലോ ആപ്പിലോ ഒരു ബാഗേജ് ക്ലെയിം ഫോം ഒരുക്കിയിട്ടുണ്ടാകും. ഫൈൻ ഹബ്ബിൽ നിന്ന് നിങ്ങളുടെ ബാഗേജ് ട്രാക്കിങ് ലിങ്ക് ഫോമിൽ നൽകണം. ഇതിലൂടെ കാണാതാകുന്ന ബാഗേജ് എയർലൈൻ ജീവനക്കാർക്ക് കണ്ടുപിടിക്കാൻ കഴിയും. യാത്രക്കർക്ക് അവർ പങ്കുവെക്കുന്ന ട്രാക്കിങ് ലിങ്ക് എപ്പോൾ വേണമെങ്കിലും നിർത്താലാക്കാവുന്നതാണ്. അല്ലെങ്കിലും ഏഴ് ദിവസം കഴിയുമ്പോൾ അത് തനിയെ പ്രവർത്തനരഹിതമാകുന്നതായിരിക്കും. ആപ്പ് വഴി കൈമാറ്റം ചെയ്യപ്പെടുന്ന എല്ലാ ഡാറ്റയും എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു.




