Blog
വീട്ടുകാർ തടയുന്നു, കാമുകനൊപ്പം കഴിയണം; സംരക്ഷണം തേടി കുംഭമേള താരം വൈറൽ താരം മൊണാലിസ തമ്പാനൂർ പോലീസ് സ്റ്റേഷനിലെത്തി

തിരുവനന്തപുരം: കാമുകനൊപ്പം കഴിയണമെന്ന് ആവശ്യപ്പെട്ട് കേരളത്തിൽ അഭയം തേടി കുംഭമേളയിലെ വൈറൽ താരം മൊണാലിസ. പൂവാറിലെ ഷൂട്ടിംഗ് സ്ഥലത്തു നിന്നുമാണ് മൊണാലിസയും കാമുകൻ മുഹമ്മദ് ഫർഹാനും തമ്പാനൂർ പൊലീസിൽ സംരക്ഷണം ആവശ്യപ്പെട്ട് എത്തിയത്. അച്‌ഛൻ നാട്ടിലേക്ക് നിർബന്ധിച്ചു കടത്താൻ ശ്രമിക്കുന്നുവെന്നാണ് മൊണാലിസ പൊലീസിനോട് പറഞ്ഞത്. തുടർന്ന് പൊലീസ് കാമുകനൊപ്പം മൊണാലിസയെ വിട്ടയച്ചു. പ്രയാഗ് കുംഭമേളക്കിടെയാണ് മൊണാലിസ താരമായത്.




