Kerala

കലോത്സവത്തിനിടയില്‍ കെ എസ് യു ആക്രമണം; റിമാൻഡ് റിപ്പോര്‍ട്ട് പുറത്ത്

മാളയിൽ ഡി സോൺ കലോത്സവത്തിനിടയിൽ കെ എസ് യു നേതാക്കൾ എസ് എഫ് ഐ പ്രവർത്തകരെ ആക്രമിച്ച കേസിലെ റിമാൻഡ് റിപ്പോർട്ട് പുറത്ത്. ഡി സോൺ കലോത്സവത്തിനിടയിൽ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയെ കെ എസ് യു ജില്ലാ പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂരിന്റെ നേതൃത്വത്തില്‍ അക്രമിച്ചത് കൊല്ലണമെന്ന ഉദ്ദേശത്തോടെയാണെന്ന് റിമാന്റ് റിപ്പോര്‍ട്ട്.

അക്രമത്തില്‍ പരിക്കേറ്റ് നിലത്തുവീണ ആശിഷ് കൃഷ്ണനെ അസഭ്യം വിളിച്ച് മുളവടി കൊണ്ട് തലയിലും ചെവിയിലും അടിച്ചത് ഒന്നാം പ്രതി ഗോകുല്‍ ഗുരുവായൂർ. 20ലേറെ ക്രിമിനൽ കേസുകളില്‍ പ്രതിയാണ് കെ എസ് യു വിന്റെ ജില്ലാ പ്രസിഡന്റായ ​ഗോകുൽ ​ഗുരുവായൂർ.

രണ്ടാം പ്രതി അശ്വിനാണ് ഇരുമ്പുവടി കൊണ്ട് ആശിഷിന്‍റെ ഷോൾഡറില്‍ അടിച്ചത്. മൂന്നാം പ്രതി ആദിത്യനാണ് ആശിഷിനെ തടഞ്ഞു നിര്‍ത്തി മുഖത്തടിച്ച് നിലത്തു വീഴ്ത്തിയത് എന്ന് റിമാൻഡ് റിപ്പോർട്ട്. ഡി സോൺ കലോത്സവത്തിലെ അപാകത ചോദ്യം ചെയ്തതിലുള്ള വിരോധത്തിലാണ് കെ എസ് യു നേതാക്കള്‍ അക്രമം നടത്തിയതെന്നും റിമാന്റ് റിപ്പോര്‍ട്ടിൽ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button