Kerala

കോഴിക്കോട് കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ്: വിഎം വിനുവിന് തദ്ദേശ തിരഞ്ഞെടുപ്പിലും വോട്ടില്ല

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മേയര്‍ സ്ഥാനാര്‍ഥിയായ സംവിധായകന്‍ വി.എം. വിനുവിന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കിയെന്ന കോണ്‍ഗ്രസിന്റെ ആരോപണം പൊളിയുന്നു. സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിന് ശേഷം വോട്ട് ഒഴിവാക്കിയതാണെന്നാരോപിച്ചിരുന്നെങ്കിലും, 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിലും വി.എം. വിനുവിന് വോട്ട് ഉണ്ടായിരുന്നില്ലെന്ന് തെളിവുകള്‍ പുറത്തുവന്നു.

തദ്ദേശതെരഞ്ഞെടുപ്പില്‍ മലാപറമ്പ് ഡിവിഷനില്‍ വോട്ട് ചെയ്തുവെന്നാണ് വി.എം. വിനു നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ 2020ലെ മലാപറമ്പ് ഡിവിഷന്റെ വോട്ടര്‍ പട്ടികയിലും അദ്ദേഹത്തിന്റെ പേര് ഉള്‍പ്പെട്ടിരുന്നില്ലെന്ന് പുതിയ വിവരങ്ങള്‍ സൂചിപ്പിക്കുന്നു.

ഇതിനിടെ, വോട്ടര്‍ പട്ടികയില്‍ പേര് ഇല്ലാത്ത വിഷയത്തില്‍ തുടര്‍നടപടികള്‍ തീരുമാനിക്കാനായി കോണ്‍ഗ്രസ് നേതാക്കള്‍ കോഴിക്കോട് ഡി.സി.സി. ഓഫീസില്‍ അടിയന്തര യോഗം ചേര്‍ന്നു. യോഗത്തില്‍ സ്ഥാനാര്‍ഥികളായ വി.എം. വിനു, ബിന്ദു തമ്മനക്കണ്ടി, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കെ. ജയന്ത് എന്നിവരും പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button