കൂരിയാട് പ്രശ്‌നമായത് മണ്ണിന്റെ ഘടന; ആവശ്യമെങ്കില്‍ പാലം നിര്‍മ്മിക്കുമെന്ന് കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സ്

മലപ്പുറം കൂരിയാട്ടെ എലിവേറ്റഡ് പാത തകരാന്‍ ഇടയായത് മണ്ണിന്റെ ഗുണനിലവാരത്തില്‍ ഉണ്ടായ പ്രശ്‌നം മൂലമാണെന്ന് കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സ് വ്യക്തമാക്കി. റോഡ് തകര്‍ന്നതിന്റെ ഉത്തരവാദിത്തം കമ്പനി ഏറ്റെടുത്തതായും, ആവശ്യമായ എല്ലാം ചെയ്യാന്‍ തയ്യാറാണെന്നുമാണ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജലന്ധര്‍ റെഡ്ഡിയുടെ പ്രതികരണം.
ആവശ്യമുണ്ടെങ്കില്‍ തകരാറുണ്ടായ സ്ഥലത്ത് പാലം നിര്‍മിക്കാനും കമ്പനി തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുമെന്നും, അത്തരമൊരു സമീപനം കമ്പനി തുടരുമെന്നും ജലന്ധര്‍ റെഡ്ഡി ഉറപ്പു നല്‍കി.
പ്രദേശത്തുണ്ടായ തകര്‍ച്ചയ്ക്ക് പ്രദേശത്തെ ഭൂഗര്‍ഭ ഘടനയും ഉയര്‍ന്ന ജലവിതാനവുമാണ് പ്രധാന കാരണങ്ങളെന്ന് കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സ് വ്യക്തമാക്കി. വാഹനങ്ങള്‍ സഞ്ചരിക്കുന്നതിനുള്ള അണ്ടര്‍പാസിന്റെ ഒരു അപ്രോച്ച് റാംപ് ഇടിഞ്ഞുവീഴുകയായിരുന്നു. ഇതിന് പിന്നാലെ സര്‍വീസ് റോഡുകളും വ്യാപകമായി തകര്‍ന്നു.
തകരാറ് സംഭവിച്ച പ്രധാനപാതയുടെ ഇരുവശങ്ങളിലുളള സര്‍വീസ് റോഡുകള്‍ വേഗത്തില്‍ പുനഃസ്ഥാപിക്കാനുള്ള എല്ലാ നടപടികളും എടുത്തുവരികയാണെന്ന് കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജലന്ധര്‍ റെഡ്ഡി അറിയിച്ചു.
ഇന്ദിരാഗാന്ധിയെ അധിക്ഷേപിച്ച സംഭവം; ആര്‍എസ്എസ് പ്രവര്ത്തകന് റിമാന്‍ഡില്‍




