കൊടുങ്ങല്ലൂരിൽ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു ; ആശുപത്രിക്കെതിരെ പൊലീസിൽ പരാതി നൽകി കുടുംബം

തൃശൂർ: കൊടുങ്ങല്ലൂരിൽ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു. പതിയാശേരി സ്വദേശി നൗഫലിൻ്റെ ഭാര്യ ഷബ്നയുടെ കുഞ്ഞാണ് മരിച്ചത്. സംഭവം ചികിത്സാ പിഴവാണെന്നാണ് കുടുംബത്തിന്റെ ആരോപണം. കൊടുങ്ങല്ലൂരിലെ പണിക്കേഴ്സ് ആശുപത്രിക്കെതിരെ കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട് .
നേരത്തെ, ആരോഗ്യമന്ത്രി വീണാ ജോർജിന് ട്രോഫിയും മെഡിക്കൽ നെക്ക് കോളറും തപാൽ വഴി അയച്ച് നൽകി കെഎസ്‍യു പരിഹസിച്ചിരുന്നു. വായുവിൽ പരിക്കേറ്റ മികച്ച അഭിനയ മന്ത്രിക്കുള്ള അവാർഡെന്നാണ് കെഎസ്‍യുവിന്‍റെ പരിഹാസം. സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരിയുടെ നേതൃത്വത്തിലാണ് ട്രോഫി അയച്ചത്. ആരോഗ്യ മന്ത്രി വായുവിലൂടെ പരിക്ക് പറ്റിയെന്ന് പറഞ്ഞാണ് ആശുപത്രിയിൽ അഡ്മിറ്റ് ആയതെന്നും കെഎസ്‍യു ആരോപിച്ചു. തിരുവനന്തപുരത്തും കെഎസ്‍യു സമരവുമായി മുന്നോട്ട് പോകുമെന്നും കരിങ്കൊടിയുമായ വരുന്നത് കേരളത്തിലെ ആരോഗ്യ രംഗം ഐസിയുവിൽ ആയത് കൊണ്ടാണെന്നും ഫർഹാൻ മുണ്ടേരി പറഞ്ഞു.


