Kerala

കൊച്ചി മേയറെ പാര്‍ട്ടി തീരുമാനിക്കും: ദീപ്തി മേരി വര്‍ഗീസ്

കൊച്ചിയിലെ മേയറെ പാര്‍ട്ടി തീരുമാനിക്കുമെന്നും താന്‍ ഒരു ക്ലെയിമും ഉന്നയിക്കില്ലെന്നും ദീപ്തി മേരി വര്‍ഗീസ്. പാര്‍ട്ടിക്ക് വിധേയമായി പ്രവര്‍ത്തിക്കുന്ന ആള്‍ തന്നെയാവണമല്ലോ മേയര്‍ എന്നും ദീപ്തി മേരി ചൂണ്ടിക്കാട്ടി. ഒരു ഘടകം മാത്രമല്ല എല്ലാ ഘടകങ്ങളും പരിഗണിക്കും. സാമുദായിക സമവാക്യങ്ങള്‍ അടക്കം എല്ലാം പാര്‍ട്ടി പരിഗണിക്കും എന്നും ദീപ്തി വ്യക്തമാക്കി.

”ജനങ്ങള്‍ തന്ന വിജയമാണിത്. ജനങ്ങള്‍ ആഗ്രഹിക്കുന്ന വിജയമാണിത്. യുഡിഎഫ് ഭരണത്തില്‍ വരണമെന്നും കൊച്ചി നഗരത്തെ കൂടുതല്‍ വികസിതമാക്കണമെന്നും കൂടുതല്‍ സുരക്ഷിതമാക്കണമെന്നും ഞങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച മുദ്രാവാക്യം പോലെ തന്നെ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. ഞങ്ങള്‍ അതുമായി തീര്‍ച്ചയായും മുന്നോട്ട് പോകും.

വോട്ട് ചെയ്ത എല്ലാ ആളുകള്‍ക്കും യുഡിഎഫിന് പിന്തുണ നല്‍കിയ എല്ലാ ആളുകള്‍ക്കും ഞാനെന്റെ ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നു.” ഭൂരിപക്ഷം ലഭിച്ചാല്‍ നേതൃത്വമാണ് തീരുമാനമെടുക്കുകയെന്നും കൊച്ചി മേയര്‍ പദവിയെക്കുറിച്ച് ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button