Kerala

കിളിക്കൂട്ടം 2025: വേനൽക്കാലം ഉല്ലാസമാക്കാൻ അവധിക്കാല കൂട്ടായ്‌മ സംഘടിപ്പിക്കാൻ ശിശുക്ഷേമ സമിതി

വേനലവധിക്കാലം കുട്ടികൾക്ക് വിശ്രമവും ഉല്ലാസവുമാക്കാൻ കിളിക്കൂട്ടം 2025 എന്ന പേരിൽ ഏപ്രിൽ മെയ് മാസങ്ങളിൽ സംസ്ഥാന ശിശുക്ഷേമ സമിതി മാനസികോല്ലാസ അവധിക്കാല കൂട്ടായ്‌മ തുടർന്നും സംഘടിപ്പിക്കുന്നു. തൈക്കാട് ആസ്ഥാനത്ത് സമീപം ഗവ.മോഡൽ എൽപി സ്‌കൂളിൽ പ്രത്യേക പ്രോഗ്രാം തയ്യാറാക്കിയാണ് രണ്ടു മാസം നീണ്ടു നിൽക്കുന്ന അവധിക്കാല ക്യാമ്പ ഒരുക്കിയിട്ടുള്ളത്. കുട്ടികളിലെ മാനസ്സിക, ശാരീരിക ആരോഗ്യം പാരസ്പര്യ ബന്ധവും സൗഹാർദ്ദവും കരുതലും മെച്ചപ്പെടുത്തുന്നതിനോടൊപ്പം അവരുടെ അസാധാരണമായ കഴിവുകൾ മിനുസ പ്പെടുത്തി പ്രകടിപ്പിക്കാനുള്ള ഒരു വേദി കൂടി ഒരുക്കുകയാണ് ക്യാമ്പിലൂടെ സമിതി ലക്ഷ്യമിടുന്നത്.

പുതിയ കഴിവുകൾ നേടാനും സർഗ്ഗാത്മക ഹോബികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ഒരിടമായാണ് ക്യാമ്പിൻറെ നടത്തിപ്പെന്ന് ജനറൽ സെക്രട്ടറി പറഞ്ഞു. കുട്ടികളിലെ മാനസ്സിക പിരിമുറുക്കം അകറ്റുന്നതിന് പ്രത്യേക കൗൺസിലിംഗ് സംവിധാനവും ആരോഗ്യ സംരക്ഷണ അറിവ് തേടലും ഇതിൻറെ ഭാഗമായി സംഘടിപ്പിക്കും. എല്ലാ ദിവസവും യോഗ, മെഡിറ്റേഷൻ, ഫിസിക്കൽട്രെയിനിംഗ്, ആരോഗ്യ പരിപാലന ക്ലാസ്സുകൾ എന്നിവ ഉണ്ടായിരിക്കും.

‘സ്നേഹ സൗഹൃദ ബാല്യം’ എന്നതാണ് ഏപ്രിൽ 3 മുതൽ മെയ് 25 വരെ നീളുന്ന കിളിക്കൂട്ടം 2025-ലെ ക്യാമ്പിന്റെ സന്ദേശം. വിവിധ പാഠ്യേതര വിഷയങ്ങൾക്കു പുറമേ സർഗ്ഗാത്മക കഴിവുകൾ വികസിപ്പിച്ചെടുക്കുന്നതിനായി അഭിനയം, സംഗീതം, നൃത്തം, ചിത്രരചന, വാദ്യോപകരണങ്ങൾ, ശാസ്ത്രം, ഫിലിം എഡിറ്റിംഗ്, റോബോട്ടിക്ക്, കരാട്ടെ ഇവയിൽ പരിശീലനവും അറിവും കൂടാതെ വിശിഷ്ട വ്യക്തികളുമായി സംവാദം, വിനോദ യാത്ര, ഭാഷാ അറിവ്,പ്രകൃതി അറിവ്, പുസ്ത‌ക പരിചയം ഇവയെല്ലാം ക്യാമ്പിൻറെ ഭാഗമായിരിക്കും. കളിയിടങ്ങളുടെ ശോഷണവും കളിയിടങ്ങളിൽ നിന്നുള്ള കുട്ടികളുടെ അകൽച്ചയും മറികടക്കാൻ രസകരവും പ്രചോദകരവുമായ കായിക കളിയുത്സവം ഇത്തവണത്തെ ക്യാമ്പിൻറെ സവിശേഷതയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button