മുഖ്യമന്ത്രി പിണറായി വിജയനുമായി മോഹൻലാൽ നടത്തിയ അഭിമുഖത്തെ വിമർശിച്ച് അഖിൽ മാരാർ. കൈയടിക്ക് വേണ്ടിയാണോ, അതോ ചോദിച്ചതിനേക്കാൾ കൂടുതൽ പണം നൽകിയതിന്റെ പേരിലാണോ, പിണറായി വിജയനോടുള്ള അതിര് കവിഞ്ഞ സ്നേഹത്തിന്റെ പേരിലാണോ, അങ്ങ് ഈ അഭിമുഖത്തിന് തയ്യാറായതെന്ന് അഖിൽ ചോദിക്കുന്നു. പണം കൊണ്ട് എന്തും നേടാം പണം കൊണ്ട് എന്തും മറയ്ക്കാം. അതിന് മോഹൻലാൽ എന്ന മനുഷ്യൻ കൂട്ട് നിൽക്കരുതായിരുന്നുവെന്നും അഖിൽ കുറ്റപ്പെടുത്തി. ലാലേട്ടനെക്കാളും മികച്ച നടൻ കേരളത്തിൽ ഉണ്ടെന്ന് പിണറായിയും ഉർവശിയേക്കാൾ മികച്ച നടിയാണ് താൻ എന്ന് ആരോഗ്യ മന്ത്രിയും തെളിയിച്ചു കഴിഞ്ഞെന്ന് പറഞ്ഞ അഖിൽ മാരാർ, പിണറായി 2.0 എന്ന സിനിമയുടെ പ്രൊമോഷൻ നന്നായി നടക്കുന്നുണ്ടെന്നും അഖിൽ കുറ്റപ്പെടുത്തി.
ഭാരതീയ സംസ്കാരത്തിലും ആത്മീയതയിലും വിശ്വസിക്കുന്ന അങ്ങയെ സ്വന്തം വിശ്വാസത്തിന്റെ പേരിൽ എത്രയോ തവണ ആക്ഷേപിച്ച ഒരു വിഭാഗമാണ് കേരള കമ്മികൾ.. പ്രധാന മന്ത്രിയുടെ കൂടെയുള്ള ഒരു ചിത്രം പങ്ക് വെച്ചതിന്റെ പേരിൽ എന്തെല്ലാം ആക്ഷേപം അങ്ങ് കേൾക്കേണ്ടി വന്നു…പാട്ട കൊട്ടിയതിന്റെ പേരിൽ, നില വിളക്ക് കൊളുത്തിയതിന്റെ പേരിൽ, ബ്ലോഗ് എഴുതിയതിന്റെ പേരിൽ…
മലയാള സിനിമയിൽ നിന്ന് അങ്ങയെ ഇല്ലാതാക്കാൻ അങ്ങയുടെ പരാജയ ചിത്രങ്ങൾ ആഘോഷമാക്കി ആക്ഷേപിച്ച ഒരു വിഭാഗം ആരാണ്…. അവരുടെ കൈയടിക്ക് വേണ്ടിയാണോ..? അതോ ചോദിച്ചതിനേക്കാൾ കൂടുതൽ പണം നൽകിയതിന്റെ പേരിലാണോ? അതോ മഹാത്മാ പിണറായി വിജയനോടുള്ള അതിര് കവിഞ്ഞ സ്നേഹത്തിന്റെ പേരിലാണോ അങ്ങ് ഈ അഭിമുഖത്തിന് തയ്യാർ ആയത്…?
വിശ്വാസി ആയ അങ്ങേയ്ക്ക് ശബരിമലയിൽ ഇരുട്ടിന്റെ മറവിൽ സ്ത്രീകളെ കയറ്റാൻ കൂട്ട് നിന്ന ഒരു സർക്കാരിനെ അംഗീകരിക്കാൻ കഴിയുമോ..?ശബരിമലയിലേ അയ്യപ്പന്റെ സ്വർണ്ണം കട്ട സർക്കാരിനെ അംഗീകരിക്കാൻ പറ്റുമോ..? നിലനിൽപ്പിനു വേണ്ടി കള്ള കേസിൽ കുടുക്കി ഒരു തന്ത്രിയെ ജയിലിൽ ആക്കി ഹൈന്ദവ സമൂഹത്തെ ഒന്നടങ്കം അപമാനിച്ചത് ഉൾകൊള്ളാൻ കഴിയുമോ..? പണം കൊണ്ട് എന്തും നേടാം പണം കൊണ്ട് എന്തും മറയ്ക്കാം.. അതിന് മോഹൻലാൽ എന്ന മനുഷ്യൻ കൂട്ട് നിൽക്കരുതായിരുന്നു..
എല്ലാം സ്നേഹത്തോടെയും ആദരവോടെയും പ്രിയപ്പെട്ട ലാലേട്ടന്…