Kerala

കേരള സര്‍വ്വകലാശാല സെനറ്റ് തെരഞ്ഞെടുപ്പിനിടെ തർക്കം ; കെഎസ്‌യു പ്രവർത്തകർക്കെതിരെ കേസ്

കേരള സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പിനിടയിലെ അടിയിൽ പരസ്പരം പഴി ചാരി എസ്എഫ്ഐയും കെഎസ്‌യുവും. സംഭവത്തിൽ കെഎസ്‌യു പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. സർവകലാശാല ജീവനക്കാരുടെ പരാതിയിൽ കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറിനെതിരെ അടക്കം കൻ്റോൺമെൻ്റ് പോലീസ് കേസെടുത്തു. സംഘർഷത്തിന് പിന്നാലെ പോലീസ് കസ്റ്റഡിയിലെടുത്തവരെ രക്ഷപ്പെടുത്തിയതിനും കേസ് രജിസ്റ്റർ ചെയ്തു. എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തിട്ടില്ല. എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പരാതി ലഭിച്ചില്ലെന്ന് പോലീസ്.

തെര‌ഞ്ഞെടുപ്പിനിടെ ബാലറ്റ് മോഷ്‌ടിച്ചതും അടിയുണ്ടാക്കിയതും തങ്ങളല്ല, എതിർ ചേരിയാണെന്ന് എസ്എഫ്ഐയും കെഎസ്‌യുവും ആരോപിക്കുന്നു. വലിയ സംഘർഷത്തെ തുടർന്ന് രാത്രി വോട്ടെണ്ണൽ നിർത്തി വെച്ചിരുന്നു. സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. തെരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്തിയതിന് രജിസ്ട്രാർ ഇന്ന് പോലീസിൽ പരാതി നൽകും. സംഘർഷത്തിന് പിന്നാലെ പോലീസ് കസ്റ്റഡിയിലെടുത്തവരെ രക്ഷപ്പെടുത്തിയതിനും കേസെടുത്തു. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ നേതൃത്വത്തിലാണ് പ്രതികളെ രക്ഷിച്ചതെന്ന് പോലീസ് പറയുന്നു. എന്നാൽ എഫ്ഐആ‌റിൽ ആരുടെയും പേര് പറഞ്ഞ് പ്രതി ചേർത്തിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button