
പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായുള്ള കേരളത്തിലെ എംപിമാരുടെ യോഗം ഇന്ന് ചേരും. രാവിലെ 10.30 ന് ഓൺലൈനായാണ് യോഗം ചേരുക. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം.
കേരളത്തിൻറെ വർഷങ്ങളായുള്ള ആവശ്യമായ എയിംസ്, കേരളത്തിന് അർഹതപ്പെട്ട ഗ്രാൻഡുകൾ വെട്ടിക്കുറയ്ക്കുന്നത് പുനഃസ്ഥാപിക്കാൻ നടപടി സ്വീകരിക്കുക, മനുഷ്യ വന്യജീവി സങ്കർഷം ലഘൂകരിക്കുന്നതിനുള്ള നടപടികൾക്ക് സാമ്പത്തിക പിന്തുണ, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പ്രവർത്തനങ്ങൾക്ക് പ്രത്യേക പാക്കേജ് ഉൾപ്പെടെയുള്ള കേരളത്തിൻറെ ആവശ്യങ്ങളിൽ എംപിമാരിലൂടെ കേന്ദ്രത്തിൽ കൂടുതൽ സമ്മർദ്ദം ചെലുത്തുക എന്നതാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്.




