
സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശന അനുമതി നിഷേധിച്ചതിന് എതിരെ ഹാല്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അണിയറ പ്രവര്‍ത്തകരുടെ ആവശ്യ പ്രകാരം കോടതി നേരിട്ട് സിനിമ കണ്ടിരുന്നു. ഹര്‍ജിയില്‍ കോടതി ഇന്ന് വിശദമായ വാദം കേള്‍ക്കും.
ഷെയ്ന്‍ നിഗം നായകനായി പുറത്തിറങ്ങുന്ന സിനിമയില്‍ നിന്ന് ധ്വജപ്രണാമം, സംഘം കാവലുണ്ട്, ഗണപതി വട്ടം തുടങ്ങി 19 ഭാഗങ്ങള്‍ നീക്കണം എന്നതായിരുന്നു സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശം. ഇതിനെതിരെയാണ് അണിയറ പ്രവര്‍ത്തകര്‍ ഹൈക്കോടതിയെ സമീപിച്ചത്.
സെപ്തംബര്‍ 10ന് റിലീസ് ചെയ്യേണ്ടിയിരുന്ന സിനിമ മൂന്ന് തവണ റിലീസ് മാറ്റിവെച്ചതു മൂലം വലിയ സാമ്പത്തിക നഷ്ടം സംഭവിച്ചുവെന്നും സംവിധായകനും നിര്‍മാതാവും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.




