Blog

മാസപ്പടി കേസ്: രേഖകൾ ഷോൺ ജോർജിന് കൈമാറുന്നത് ഹൈക്കോടതി തടഞ്ഞു; സിഎംആർഎൽ ഹർജിയിൽ ഇടപെടൽ

കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ പ്രതിയായ സിഎംആർഎൽ മാസപ്പടി കേസില്‍ രേഖകൾ ബിജെപി നേതാവ് ഷോൺ ജോർജിന് കൈമാറരുതെന്ന് ഹൈക്കോടതി. പ്രതികളുടെ പേര് അടക്കമുള്ള രേഖകൾ ഷോൺ ജോർജിന് കൈമാറുന്നതാണ് ഹൈക്കോടതി തടഞ്ഞത്. രേഖകൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ അഡീഷണൽ സെഷൻസ് കോടതിയ്ക്ക് ഉത്തരവ് പറയാമെന്ന് ഹൈക്കോടതി പറഞ്ഞു. എന്നാൽ വിധി അനുകൂലമാണെങ്കിൽ രേഖകൾ കൈമാറുന്നത് ഹൈക്കോടതിയിലെ കേസിന്‍റെ അന്തിമ തീ‍പ്പിന് വിധേയമാകണമെന്നാണ് കോടതി ഉത്തരവ്.

സിഎംആർഎൽ ചീഫ് ഫിനാൻഷ്യൽ ഓഫീസർ പി സുരേഷ് കുമാർ നൽകിയ ഹർജിയിലാണ് ഹൈക്കോടതി സിംഗിൾ ബഞ്ചിന്‍റെ ഇടപെടൽ. മാസപ്പടി കേസിൽ എസ്എഫ്ഐഒ നൽകിയ കുറ്റപത്രത്തിലെ കരിമണൽ കമ്പനിയിൽ നിന്ന് പണം വാങ്ങിയവരുടെ വിശദാംശങ്ങൾ നൽകണമെന്നാണ് ഷോൺ ജോർജ്ജ് നൽകിയ ഹർജിയിലെ ആവശ്യം. ഹർജിയിൽ വിധി പറയാനിരിക്കെ സിഎംആർ എൽ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തങ്ങളുടെ ഭാഗം കേൾക്കാതെയാണ് കോടതി രേഖകൾ കൈമാറണമെന്ന ആവശ്യത്തിൽ വിധി പറയുന്നതെന്നാണ് ഹ‍ർജിക്കാർ പറയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button