പകർച്ചവ്യാധി നിയന്ത്രണത്തിൽ സർക്കാർ അനാസ്ഥ! നിയമസഭയിൽ തെളിവ് പുറത്ത് വിട്ട് വി.ഡി. സതീശൻ; മറുപടിയില്ലാതെ വീണ ജോർജ്

0

പകർച്ച വ്യാധി മരണങ്ങളിൽ സർക്കാർ അനാസ്ഥ. നിയമസഭയിൽ തെളിവ് പുറത്ത് വിട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പകർച്ചവ്യാധി നിയന്ത്രണത്തിന് 12 കോടി ബജറ്റിൽ വകയിരുത്തിയിട്ട് ഇതുവരെ ചെലവാക്കിയത് 0.08 ശതമാനം മാത്രമാണ് എന്ന പ്ലാൻ സ്പേസ് രേഖയാണ് പ്രതിപക്ഷ നേതാവ് പുറത്ത് വിട്ടത്.

സംസ്ഥാനത്ത് മഞ്ഞപിത്തം അടക്കമുള്ള പകർച്ചവ്യാധികൾ പടർന്ന് പിടിക്കുമ്പോഴും അത് നിയന്ത്രിക്കാൻ സർക്കാർ ഒന്നും ചെയ്യുന്നില്ല എന്ന് പ്ലാൻ സ്പേസ് രേഖ വ്യക്തമാക്കുന്നു. പ്രതിപക്ഷ നേതാവിൻ്റെ ആരോപണത്തിന് വീണ ജോർജിന് മറുപടി ഇല്ലായിരുന്നു.

കേരളത്തില്‍ മഞ്ഞപിത്തം, ഡെങ്കിപ്പനി, പനി അടക്കമുള്ള പകര്‍ച്ച വ്യാധികള്‍ പിടിപെടുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുകയാണ്. ഡെങ്കിപ്പനി, എലിപ്പനി . ഷിഗെല്ല,അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്,വെസ്റ്റ് നൈല്‍ അടക്കമുള്ള അടക്കമുള്ള രോഗങ്ങളും പടരുകയാണ്.

സർക്കാരിന്റെ തന്നെ കണക്കുകൾ പ്രകാരം 2024 ജൂണ്‍ മാസത്തില്‍ 2.40 ലക്ഷം പേര്‍ക്കാണ് പനി ബാധിച്ചത്. ജൂണ്‍ മാസത്തില്‍ മാത്രം അഞ്ഞൂറിലേറെ പേർക്ക് ഹെപ്പറ്റെറ്റിസ് എ (മഞ്ഞപിത്തം) ബാധിക്കുകയും 24 പേര് മരണമടയുകയും ചെയ്തു.ജൂണ്‍ 29 നു മലപ്പുറം ചേലേമ്പ്രയില്‍ വിദ്യാര്‍ഥിനി മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു.

മഴക്കാല പൂര്‍വ ശുചീകരണം നടത്താന്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായും പരാജയപെട്ടതും, ആരോഗ്യ വകുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സംയുക്തമായി നടത്തേണ്ട ശുചീകരണ പ്രവര്‍ത്തനങ്ങൾ കാര്യക്ഷമല്ലാത്തതുമാണ് ഈ പ്രതിസന്ധിക്ക് കാരണം.

LEAVE A REPLY

Please enter your comment!
Please enter your name here