NationalNews

വഖഫ് ഭേദഗതി നിയമത്തിനെതിരെ നിര്‍ണായക നീക്കവുമായി കേരളം: നിയമം ചോദ്യം ചെയ്ത് സുപ്രീം കോടതിയിലെത്തും

വഖഫ് ഭേദഗതി നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ കേരളം. നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ കക്ഷി ചേരാന്‍ ഉടന്‍ അപേക്ഷ നല്‍കുമെന്നാണ് വ്യക്തമാകുന്നത്. വഖഫ് നിയമഭേദഗതിക്കെതിരായ ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായി, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവര്‍ അടങ്ങിയ ബഞ്ചാണ് പരിഗണിക്കുന്നത്. സ്ഥാനമൊഴിഞ്ഞ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് നേരത്തെ കേസുകള്‍ കേട്ടിരുന്നത്.

നിയമഭേദഗതി സ്റ്റേ ചെയ്യണം എന്ന അപേക്ഷയില്‍ കൂടുതല്‍ വാദം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, സ്ഥാനമൊഴിയും മുന്നേ കേസ് പുതിയ ചീഫ് ജസ്റ്റിസ് പരിഗണിക്കട്ടെ എന്ന് നിശ്ചയിച്ചത്. വഖഫ് ഭൂമി മാറ്റരുത്, വഖഫ് കൗണ്‍സില്‍, ബോര്‍ഡ് എന്നിവയിലേക്ക് നിയമനം നടത്തരുത് തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ കോടതി നേരത്തെ നല്‍കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button