Kerala

കേരളത്തിൽ പ്രകൃതി ദുരന്തങ്ങളിൽ പെടുന്ന വീടുകൾക്ക് 10 ലക്ഷം രൂപ ലഭിക്കും; പദ്ധതി നടപ്പിലാക്കാൻ സർക്കാർ

സംസ്ഥാനത്ത് പ്രകൃതി ദുരന്തങ്ങളിൽ നാശനഷ്ടമുണ്ടാകുന്ന വീടുകൾക്ക് 10 ലക്ഷം രൂപവരെ ഇൻഷുറൻസ് പരിരക്ഷ നൽകുന്ന പദ്ധതിക്ക് സർക്കാർ അനുമതി നൽകി. വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, ചുഴലിക്കാറ്റ്, കനത്ത മഴ തുടങ്ങിയ ദുരന്തങ്ങളാൽ വീടുകൾക്ക് സംഭവിക്കുന്ന നാശനഷ്ടങ്ങൾ പരിഹരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

വീടുകൾക്കുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനായി സമഗ്ര ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതിയാണ് നടപ്പിലാക്കുന്നത്. സംസ്ഥാന ഇൻഷുറൻസ് വകുപ്പു മുഖേന നടത്തുന്ന പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. പരാമെട്രിക് ഇൻഷുറൻസ്, ഇൻഡെമ്നിറ്റി ഇൻഷുറൻസ് (BPL വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് മാത്രം) എന്നീ പരസ്പര പൂരകമായ ഇൻഷുറൻസ് മാതൃകകള്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് ഒരു സമഗ്ര ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നതിനാണ് അംഗീകാരം നൽകിയിട്ടുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button