
കൊച്ചി മേയർ തെരഞ്ഞെടുപ്പിൽ കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസിനെ തഴഞ്ഞതിൽ കോൺഗ്രസിൽ ഭിന്നത തുടരുന്നു. ദീപ്തി ഹൈക്കമന്റിനും കെപിസിസിക്കും പരാതി നൽകി. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തിലുള്ള പവർ ഗ്രൂപ്പാണ് ദീപ്തിയെ തഴഞ്ഞതെന്ന വാദവും ശക്തം ആണ്.
മേയർ സ്ഥാനത്ത് പരിഗണന ലഭിക്കാത്തതിൽ അമർഷം തുടരുന്ന സാഹചര്യത്തിലാണ് ദീപ്തി മേരി വർഗീസ് ഹൈക്കമാൻഡിനും കെപിസിസിക്കും പരാതി നൽകിയത്. കെ പി സി സി ചട്ടം പാലിച്ചില്ലെന്നും രഹസ്യ ബാലറ്റിലൂടെ തെരഞ്ഞെടുപ്പ് നടത്തിയില്ലെന്നുമാണ് പരാതി. കെപിസസിയുടെ നിരീക്ഷകന്‍ എത്തി കൗണ്‍സിലര്‍മാരുടെ അഭിപ്രായം കേള്‍ക്കണം എന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. കൗണ്‍സിലര്‍മാരില്‍ കൂടുതല്‍ പേര് അനുകൂലിക്കുന്ന ആളെ മേയര്‍ ആക്കണം എന്നതാണ് പാര്‍ട്ടി നിലപാട്. എന്നാല്‍ കൊച്ചിയില്‍ അതുണ്ടായില്ല. ഗ്രൂപ്പ് നേതാക്കളായ ഡൊമിനിക് പ്രസന്റേഷനും എന്‍ വേണുഗോപാലുമാണ് കൗണ്‍സിലര്‍മാരെ കേട്ടത്.
അതേ സമയം ദീപ്തി മേരി വർഗ്ഗീസിനെ മേയർ സ്ഥാനത്ത് നിന്ന് നീക്കിയതിൽ പവർ ഗ്രൂപ്പിന്റെ ഇടപെടൽ ഉണ്ടായിട്ടുണ്ടെനാണ് ഒരു വിഭാഗം നേതാക്കളുടെ വിമർശനം. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നേതൃത്വത്തിലാണ് പവർ ഗ്രൂപ്പ് പ്രവർത്തിച്ചത്. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അടക്കമുള്ളവർ ദീപ്തിക്കെതിരെ പ്രവർത്തിച്ചെന്നും ആരോപണമുണ്ട്.



