International

കെനിയയിൽ സ്കൂളിന് തീപിടിത്തം; 17 കുട്ടികൾ മരിച്ചു, പൊള്ളലേറ്റത് നിരവധി പേർക്ക്

കെനിയയിലെ നൈറോബിയിൽ സ്ഥിതി ചെയ്യുന്ന സ്‌കൂളിൽ വൻതീപിടുത്തം. അപ്രതീക്ഷിതമായി ഉണ്ടായ തീപിടിത്തത്തില്‍ 17 കുട്ടികള്‍ക്ക് ദാരുണാന്ത്യം. കൂടാതെ നിരവധി കുട്ടികള്‍ക്ക് പൊള്ളലേൽക്കുകയും ചെയ്തു. പൊള്ളലേറ്റവരിൽ 13 പേരുടെ നില അതീവ ഗുരുതരമാണെന്ന് ആണ് പുറത്തുവരുന്ന വരുന്ന വിവരങ്ങൾ. മാത്രമല്ല മരണസംഖ്യ ഇനിയും ഉയരാൻ സാധ്യത ഉണ്ടെന്നാണ് പൊലീസ് പറയുന്നത്.

നൈറി കൗണ്ടിയിലെ ഹില്‍സൈഡ് എന്‍ഡരാഷ പ്രൈമറി സ്‌കൂളിലാണ് സംഭവം. തീപിടിത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. അതി ഭയാനകമായ ദുരന്തം ആണ് ഉണ്ടായിരുന്നതെന്നും, സമഗ്രമായ അന്വേഷണം ഉടൻ തന്നെ ഉണ്ടാകണമെന്നും കെനിയൻ പ്രസിഡന്റ് വില്യം റൂട്ടോ എക്‌സിലൂടെ പ്രതികരണം നടത്തി. കൂടാതെ ദുരന്തത്തിനു ഉത്തരവാദികളായവരെ എത്രയും കണ്ടെത്താനും വില്യം റൂട്ടോ പറഞ്ഞു.

തീപിടിത്തത്തിൽ പെട്ട വിദ്യാർത്ഥികളെ തിരിച്ചറിയാൻ കഴിയാത്തവിധം പൊള്ളലേറ്റതായി സിറ്റിസൺ ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയാണ് തീപിടിത്തമുണ്ടായതെന്നും വിദ്യാർത്ഥികൾ ഉറങ്ങുമ്പോൾ ഡോർമിറ്ററിയിൽ തീ പടർന്നതായും പോലീസിനെ ഉദ്ധരിച്ച് എഎഫ്‌പി റിപ്പോർട്ട് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button