
എയ്ഡഡ് സ്കൂൾ അധ്യാപക നിയമനത്തിലെ ഭിന്നശേഷി സംവരണത്തിൽ, സർക്കാർ നിലപാടിനെതിരെ കെസിബിസി. ഭിന്നശേഷി സംവരണത്തിൽ സർക്കാർ സുപ്രീംകോടതിയിൽ അല്ല പോകേണ്ടതെന്ന് കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറി ഫാദർ ആന്റണി അറക്കൽ പറഞ്ഞു. സുപ്രീംകോടതി ഉത്തരവ് വിദ്യാഭ്യാസ മന്ത്രിക്ക് മനസ്സിലായിട്ടില്ല. ഒരു വർഷമായിട്ടും സർക്കാർ ഉത്തരവ് ഇറക്കിയിട്ടില്ല. എൻഎസ്എസിന് ലഭിച്ചത് പോലെ കൃത്യമായ ഉത്തരവ് ഇടുകയാണ് വേണ്ടതെന്നും ഫാദർ ആന്റണി അറക്കൽ ട്വന്റിഫോറിനോട് പറഞ്ഞു.
എങ്ങനെ എങ്കിലും ഇത് വലിച്ചു നീട്ടുന്നതിനാണ് ഇപ്പോൾ സുപ്രീംകോടതിയിൽ പോയിരിക്കുന്നതെന്നെ ഫാദർ ആന്റണി അറക്കൽ കുറ്റപ്പെടുത്തി. പ്രശ്നനങ്ങൾ പരിഹരിച്ചു എന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞത്. നിയമനം നടത്തിയിട്ടു ഉണ്ടേൽ അത് എത്ര ഉണ്ടെന്ന് പറ. പ്രശ്നം പരിഹരിച്ചുവെങ്കിൽ എന്തിനാണ് സുപ്രീംകോടതിയിൽ പോകുന്നതെന്ന് കെസിബിസി ചോദിക്കുന്നു.
ഭിന്നശേഷി നിയമനം തദ്ദേശ തെരഞ്ഞെടുപ്പിനെ ബാധിച്ചുവെന്നും ഇനി വരുന്ന തെരഞ്ഞെടുപ്പിലും ബാധിക്കുമെന്നും ഫാദർ ആന്റണി അറക്കൽ മുന്നറിയിപ്പ് നൽകി. എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി സംവരണത്തിൽ എൻഎസ്എസ് മാനേജ്‌മെന്റിന് അനുകൂലമായ വിധി മറ്റ് മാനേജ്‌മെന്റുകൾക്കും ബാധകമാക്കണമെന്ന് കേരളം കഴിഞ്ഞദിവസം സുപ്രിംകോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഇതിലാണ് ഇപ്പോൾ വിമർശനവുമായി കെസിബിസി രംഗത്തെത്തിയിരിക്കുന്നത്.




