Blog

‘തോൽവി ഉറപ്പായപ്പോൾ ബിജെപിക്ക് അസഹിഷ്ണുത’; പിഷാരടിയെ തടഞ്ഞത് പരാജയഭീതി മൂലം; ബിജെപിക്കും മുഹമ്മദ് റിയാസിനും കെ.സി. വേണുഗോപാലിന്റെ മറുപടി

പാലക്കാട്: പാലക്കാട് വടക്കന്തറയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ പ്രതികരണവുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാൽ. രമേഷ് പിഷാരടി ജയിക്കുമെന്ന് ഉറപ്പുള്ളത് കൊണ്ടാണല്ലോ ബിജെപി പ്രവർത്തകർ തടഞ്ഞതെന്ന് കെ. സി. വേണുഗോപാൽ പ്രതികരിച്ചു. അസഹിഷ്ണുത കൊണ്ടാണ് തടയുന്നത്. ജനാധിപത്യത്തിൽ ബിജെപി പരാജയത്തിന്റെ രുചിയറിഞ്ഞു എന്നതിന്റെ തെളിവാണിത്. പാലക്കാട്‌ ജില്ലയിലാകെ കാറ്റ്‌ മാറി വീശും. പി. വി. അൻവർ വ്യക്തിഹത്യ ചെയ്യുന്നു എന്ന മുഹമ്മദ്‌ റിയാസിന്റെ പരാതിയിൽ ആരാണ് വ്യക്തിഹത്യ ചെയ്യുന്നത് എന്ന് റിയാസ് വീട്ടിൽ പോയി അന്വേഷിച്ചാൽ അറിയാമെന്നും കെ സി വേണു​ഗോപാൽ കൂട്ടിച്ചേർത്തു. ഫണ്ട് വിവാദത്തിൽ പറയാനുള്ളത് നേരത്തേ പറഞ്ഞുവെന്ന് പറഞ്ഞ് കെ. സി. വേണുഗോപാൽ ഒഴിഞ്ഞുമാറി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button