NationalNews

വിനോദ സഞ്ചാരം വീണ്ടെടുക്കാൻ കാശ്മീർ ; 50 ശതമാനം വിലകിഴിവ് ക്യാമ്പയിനിങ്ങിന് തുടക്കം

വിനോദസഞ്ചാര മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിന്, കാശ്മീർ അധികാരികൾ വലിയ തോതിലുള്ള രിയായത്തുകളോടെ ഒരു പ്രചാരണ പരിപാടി ആസൂത്രണം ചെയ്യുകയാണ്. സമീപകാലത്ത് നടന്ന സംഘർഷത്തിനുശേഷം പ്രദേശത്ത് കടുത്ത ആശങ്കയിലായിരുന്ന ടൂറിസം മേഖലയെ ഉയർത്തിക്കൊണ്ടുവരാനാണ് ഈ പുതിയ നീക്കങ്ങൾ. ഭീകരാക്രമണത്തിന് പിന്നാലെ 90 ശതമാനത്തോളം ടൂറിസം ബുക്കിംഗുകൾ റദ്ദായതോടെ, ഹോട്ടൽ വ്യവസായം ഉൾപ്പെടെയുള്ള സേവന മേഖലകളെ അതീവ ഗുരുതരമായി ബാധിച്ചു.

നാല് ദിവസങ്ങളിലായി നടക്കുന്ന ടൂറിസം പ്രചാരണ പരിപാടിയിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രത്യേക ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രമുഖ ഹോട്ടലുകൾ, ഹൗസ് ബോട്ടുകൾ, ടൂറിസ്റ്റ് ഗൈഡുകൾ, ട്രാവൽ ഏജൻസികൾ എന്നിവയുടെ സഹകരണത്തോടെ 50 ശതമാനം വരെ വിലക്കിഴിവ് നൽകി സന്ദർശകരെ ആകർഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഈ ഓഫറുകൾ മുഖ്യമായും ശ്രീനഗർ, ഗുൽമാർഗ്, സോനമാർഗ്, പഹൽഗാം തുടങ്ങിയ പ്രധാന ടൂറിസ്റ്റ് ഹബ്‌സിൽ ലഭ്യമാകും.

പ്രവാസികൾക്കൊപ്പം ആഭ്യന്തര യാത്രികരെയും തിരിച്ചുനയിക്കാൻ ലക്ഷ്യമിട്ടുള്ള ഈ പദ്ധതി, വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ട് ഉപജീവനം കണ്ടെത്തുന്ന ലക്ഷക്കണക്കിന് തൊഴിലാളികൾക്ക് ആശ്വാസം നൽകും. പ്രദേശത്തെ സമ്പദ്‌വ്യവസ്ഥ തിരിച്ചു കൊണ്ടുവരാനും നീണ്ടുനിൽക്കുന്ന ആശങ്കകളുടെ പശ്ചാത്തലത്തിൽ ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാനും ഈ നടപടികൾക്ക് വലിയ പങ്കുവഹിക്കാനാകും. ടൂറിസം മേഖലയെ ആകർഷകമാക്കാൻ വിവിധ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും പ്രചാരണം നടത്തുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button