കരൂര്‍ ദുരന്തം: വിജയ്ക്കെതിരെ പൊലീസ് മൊഴി

കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ടിവികെ അധ്യക്ഷന്‍ വിജയ്ക്കെതിരെ തമിഴ്നാട് പൊലീസിന്റെ മൊഴി. റാലിയില്‍ പങ്കെടുക്കാന്‍ എത്തിയ വലിയ ജനക്കൂട്ടത്തെക്കുറിച്ച് മുന്‍കൂട്ടി അറിയിപ്പ് നല്‍കിയിരുന്നില്ലെന്ന് പൊലീസ് മൊഴിയില്‍ വ്യക്തമാക്കി.
ഡല്‍ഹിയിലെ സിബിഐ ആസ്ഥാനത്താണ് വിജയിയെ ചോദ്യം ചെയ്യുന്നത്. 30,000-ത്തിലധികം പേര് എത്തിയതാകാം അപകടത്തിന് കാരണമായതെന്ന് പൊലീസ് വിലയിരുത്തല്‍ സിബിഐക്ക് കൈമാറി. പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വിജയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കും.
ടിവികെ പാര്‍ട്ടി നേതാക്കളുടെ മൊഴിയും, വിജയ് നല്കുന്ന വിശദീകരണങ്ങളും തമ്മില്‍ വൈരുധ്യമുണ്ടോ എന്ന് സിബിഐ പരിശോധിക്കും. ഇന്ന് രാവിലെ 11 മണിയോടെയാണ് വിജയ് സിബിഐ ഓഫീസില്‍ ഹാജരായത്. ചോദ്യം ചെയ്യല്‍ വൈകുന്നേരത്തോടെ പൂര്‍ത്തിയാകുമെന്നാണ് സൂചന.
മുന്‍പ് നല്കിയ മൊഴിയിലെ ചില ഭാഗങ്ങള്‍ക്ക് കൂടുതല്‍ വ്യക്തതയ്ക്കായാണ് വീണ്ടും ഹാജരാകാന്‍ സിബിഐ ആവശ്യപ്പെട്ടത്. കഴിഞ്ഞ ചോദ്യം ചെയ്യലില്‍ നാല് മണിക്കൂറിലധികമാണ് മൊഴി രേഖപ്പെടുത്തിയത്. ദുരന്തവുമായി ബന്ധപ്പെട്ട 90 ചോദ്യങ്ങള്‍ അടങ്ങിയ ബുക്ക്ലെറ്റ് വിജയിന് നല്‍കിയിരുന്നു.




