Kerala

20 വർഷം നീണ്ട കാത്തിരിപ്പിന് വിരാമം ; കരമന പോലീസ് സ്റ്റേഷന് ഇനി പുതിയ കെട്ടിടം

തിരുവനന്തപുരം: കഴിഞ്ഞ 20 വർഷമായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്ന കരമന പോലീസ് സ്റ്റേഷന്റെ ദീർഘകാല പ്രയാസങ്ങൾക്ക് പരിഹാരം കാണാനായി നടപടികൾ ആരംഭിച്ചു. സ്ഥലം എംഎൽഎയും വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായ വി. ശിവൻകുട്ടി നേരിട്ട് ഇടപെട്ടതാണ്പുതിയ പോലീസ് സ്റ്റേഷൻ കെട്ടിടത്തിന് വഴിയൊരുക്കുന്നത്.

വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യമില്ലായ്മ, പ്രതികളെ പാർപ്പിക്കാൻ സെൽ സംവിധാനമില്ലായ്മ, പൊതുജനങ്ങൾക്കും പോലീസ് ഉദ്യോഗസ്ഥർക്കും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം എന്നിവ മൂലം വർഷങ്ങളായി സ്റ്റേഷൻ കടുത്ത ബുദ്ധിമുട്ടുകൾ നേരിടുകയായിരുന്നു. ഇതിന് മുമ്പ് പല തവണ സ്ഥലം, പുതിയ കെട്ടിടം എന്നിവയ്ക്കായി അപേക്ഷ നൽകിയിരുന്നുവെങ്കിലും വിദ്യാഭ്യാസ വകുപ്പ് ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളുടെ എതിർപ്പിനെ തുടർന്ന് ഫയലുകൾ മുന്നോട്ട് നീങ്ങിയില്ല.

ഇത്തവണ വീണ്ടും കരമന പോലീസ് സ്റ്റേഷൻ SHO അനൂപ്, KPOA പ്രതിനിധി, കൂടാതെ KPA പ്രതിനിധിയായ CPO ശ്യാം മോഹൻ എന്നിവരുടെ നേതൃത്വത്തിൽ പുതിയ അപേക്ഷ സമർപ്പിച്ചു. ഓഫീസേഴ്‌സ് അസോസിയേഷൻ, കെപിഎ ഭാരവാഹികൾ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് ശ്രമങ്ങൾ ശക്തമായി. മന്ത്രിയ്‌ക്ക് നേരിട്ട് സ്റ്റേഷൻ സന്ദർശിച്ച് നിലവിലെ ബുദ്ധിമുട്ടുകൾ വിലയിരുത്തിയ ശേഷം, പുതിയ പോലീസ് സ്റ്റേഷൻ കെട്ടിടത്തിനാവശ്യമായ നടപടികൾ കൈക്കൊള്ളുമെന്ന് ഉറപ്പ് നൽകി.

മന്ത്രി നേരിട്ട് സ്റ്റേഷന്‍ സന്ദര്‍ശിച്ച് ബുദ്ധിമുട്ടുകള്‍ വിലയിരുത്തിയ ശേഷം, പുതിയ പോലീസ് സ്റ്റേഷന്‍ കെട്ടിടത്തിനാവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്ന് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. സിറ്റി പോലീസ് കമമ്മീഷണര്‍ കാര്‍ത്തിക് ഐപിഎസിന്റെ മേല്‍നോട്ടത്തില്‍ എസ്എച്ച്ഒ അനൂപ്, സിപിഒ ശ്യാം മോഹന്‍, കെപിഒഎ നേതൃത്വത്തിന്റെയും ഇടപെടലില്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി തറക്കല്ലിടല്‍ നടത്തുന്നതിനുള്ള പരിശ്രമത്തിലാണ് ഉദ്യോഗസ്ഥര്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button