Cinema

ഓസ്‌കര്‍ വോട്ടിങ്ങില്‍ പങ്കെടുക്കാന്‍ കമല്‍ഹാസന് ക്ഷണം

ഈ വര്‍ഷത്തെ അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്സ് & സയന്‍സസിന്റെ ഭാഗമാകാന്‍ ഇന്ത്യയില്‍ നിന്നും നടന്മാരായ കമല്‍ ഹാസനും ആയുഷമാന്‍ ഖുറാനയ്ക്കും ക്ഷണം. ക്ഷണം സ്വീകരിച്ചാല്‍, അവര്‍ക്ക് ഓസ്‌കര്‍ നോമിനേഷന്‍ ലഭിച്ച ചിത്രങ്ങള്‍ക്ക് വോട്ട് ചെയ്യാന്‍ സാധിക്കും. ജൂണ്‍ 26 നാണ്, അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സസ് ക്ഷണക്കത്തിന്റെ പട്ടിക പ്രഖ്യാപിച്ചത്, അതില്‍ ഗില്ലിയന്‍ ആന്‍ഡേഴ്സണ്‍, അരിയാന ഗ്രാന്‍ഡെ, സെബാസ്റ്റ്യന്‍ സ്റ്റാന്‍, ജെറമി സ്‌ട്രോങ്, ജേസണ്‍ മൊമോവ തുടങ്ങിയവരുടെ പേരുകള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ഈ വര്‍ഷം പുതുതായി ക്ഷണം ലഭിച്ച 534 ആളുകളും അംഗത്വം സ്വീകരിച്ചാല്‍ അക്കാദമിയിലെ ആകെ അംഗങ്ങളുടെ എണ്ണം 11,120 ആയി മാറും. ഇവര്‍ വോട്ട് ചെയ്താണ് ഓസ്‌കര്‍ വിജയികളെ കണ്ടെത്തുന്നത്. 2025ല്‍ ക്ഷണിക്കപ്പെട്ടവരില്‍ 41% സ്ത്രീകളും, 45% പ്രാതിനിധ്യം കുറഞ്ഞ സമൂഹങ്ങളില്‍ നിന്നുള്ളവരും, 55% പേര്‍ അമേരിക്കയുടെ പുറത്തുള്ള 60 രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്.

കമല്‍ഹാസന്‍, ആയുഷ്മാന്‍ ഖുറാന എന്നിവരെ കൂടാതെ, ചലച്ചിത്ര നിര്‍മ്മാതാവ് പായല്‍ കപാഡിയ , ഡോക്യുമെന്ററി സംവിധായിക സ്മൃതി മുണ്ട്ര, വസ്ത്രാലങ്കാരം മാക്സിമ ബസു, ഛായാഗ്രാഹകന്‍ രണബീര്‍ ദാസ്, കാസ്റ്റിംഗ് ഡയറക്ടര്‍ രണബീര്‍ ദാസ് എന്നിവരാണ് ഈ വര്‍ഷത്തെ പട്ടികയിലെ ഇന്ത്യയില്‍ നിന്നുള്ള മറ്റ് പ്രതിനിധികള്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button