തൃശ്ശൂര്‍: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരുമെന്ന് റവന്യൂമന്ത്രി കെ രാജന്‍. 29, 30 തീയതികളില്‍ മഴയുടെ ശക്തി കൂടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കേരളത്തിലെ എല്ലാ മലയോരമേഖലയിലും ശരാശരി 500 മില്ലീ മീറ്റര്‍ മഴ പെയ്തിട്ടുണ്ട്. സംസ്ഥാനത്ത് മഴയുടെ ആഘാതത്തില്‍ 586 വീടുകള്‍ ഭാഗീകമായും, 21 വീടുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. അതിനാല്‍ കൂടുതല്‍ ജാഗ്രത വേണമെന്നും ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട് എന്നും മന്ത്രി കെ രാജന്‍ വ്യക്തമാക്കി.
അതേസമയം കണ്ടെയ്‌നര്‍ ഒഴുകിയെത്തുന്ന സംഭവത്തില്‍ പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം ചേരുന്നുണ്ടന്നും ഇന്നുകൂടി കണ്ടെയ്‌നര്‍ എത്തുമെന്നാണ് കോസ്റ്റ് ഗാര്‍ഡ് പറഞ്ഞിരിക്കുന്നതെന്നും കെ രാജന്‍ പറഞ്ഞു. കണ്ടെയ്‌നറും പാര്‍ട്ട്‌സുകളും കണ്ടാല്‍ പിടിക്കുകയോ എടുക്കുകയോ ചെയ്യാന്‍ പാടില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. നിലവില്‍ വീണുപോയ കപ്പല്‍ ഉയര്‍ത്തിയെടുക്കാന്‍
സാല്‍വേജ് കമ്പനി എത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കപ്പലിന്റെ ഇന്ധനം പടരുന്നത് തടയാനായി അറക്കപ്പൊടി തുണിസഞ്ചികളില്‍ നിറച്ച് തീരപ്രദേശത്ത് കൊണ്ടുവരാനുള്ള കാര്യങ്ങള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കാലവര്‍ഷം ശക്തിപ്രാപിക്കുന്നതിനാല്‍ കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ മൂന്ന് ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ടാണ്. കാസര്‍കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് നല്‍കിയിട്ടുണ്ട്. ആലപ്പുഴ കൊല്ലം തിരുവനന്തപുരം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. മഴതുടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍, വയനാട്, കോട്ടയം, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയും നല്‍കിയിട്ടുണ്ട്.
ഉണ്ണി മുകുന്ദനെതിരായ മാനേജരുടെ പരാതി; വിശദമായി പരിശോദിച്ചതിന് ശേഷം നടപടിയെന്ന് ഫെഫ്ക