Kerala

കെ.മുരളീധരന്‍ കെ.പി.സി.സി പ്രസിഡന്റാകും രണ്ടും കല്‍പ്പിച്ച് ഹൈക്കമാന്‍ഡ്; പുതിയ അധ്യക്ഷനെ ഉടന്‍ പ്രഖ്യാപിക്കും

ഡല്‍ഹി: ആന്റോ ആന്റണിയേയും സണ്ണി ജോസഫിനെ കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ അംഗീകരിക്കാത്ത സാഹചര്യത്തില്‍ കെ . മുരളീധരന്റെ സാധ്യതയേറി .തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെ കെപിസിസിക്ക് ശക്തനായ ഒരു പ്രസിഡണ്ട് വേണമെന്ന കടുത്ത നിലപാടിലാണ് ഹൈക്കമാന്‍ഡ് . കെ.പി.സി.സി പുനഃസംഘടനയില്‍ രണ്ടും കല്‍പ്പിച്ച് നീങ്ങാന്‍ ഹൈക്കമാന്‍ഡ് തീരുമാനം. പുതിയ കെ.പി.സി.സി അധ്യക്ഷനെ ഇന്നോ നാളെയോ പ്രഖ്യാപിക്കാനാണ് നീക്കം. കെ സുധാകരനുമായി ഒരിക്കല്‍ കൂടി ഹൈക്കമാന്‍ഡ് ആശയവിനിമയം നടത്തും.

അധ്യക്ഷ പദത്തിലേക്ക് താല്‍പര്യമറിയിച്ച് കൊടിക്കുന്നില്‍ സുരേഷും ഹൈക്കമാന്‍ഡിനെ സമീപിച്ചിട്ടുണ്ട്. ഇനിയും പ്രഖ്യാപനം വൈകിയാല്‍ കൂടുതല്‍ നേതാക്കള്‍ അധ്യക്ഷപദത്തിലേക്ക് കണ്ണ് വയ്ക്കും. ഇത് ചര്‍ച്ചകള്‍ വഷളാക്കും എന്നതാണ് നിലവിലെ വിലയിരുത്തല്‍.

കെ. സുധാകരന്‍ നടത്തുന്ന സമ്മര്‍ദ്ദ തന്ത്രത്തിന് ഇനി വഴങ്ങേണ്ടെന്നും ഹൈക്കമാന്‍ഡ് നിലപാടില്‍ എത്തി. കെ സുധാകരന്‍ നടത്തുന്ന പരസ്യ പ്രതികരണങ്ങളില്‍ ഹൈക്കമാന്‍ഡ് കടുത്ത അതൃപ്തിയിലാണ്. കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്ന ആന്റോ ആന്റണിക്ക് തലസ്ഥാനത്ത് പാര്‍ട്ടിക്കാരുടെ സ്വീകാര്യതയോ പരിചയമോ ഇല്ല. സുധാകരനെ പിണക്കി പുറത്താക്കിയാല്‍ പുതിയ പ്രസിഡന്റിന് കെ പി സി സി ആസ്ഥാനത്ത് എത്തി ചുമതല ഏറ്റെടുക്കാന്‍ മാസങ്ങള്‍ വേണ്ടിവരും മെന്നാണ് സുധാകരനെ അനുകൂലിക്കുന്ന നേതാക്കള്‍ പറയുന്നത്. ഇത് വലിയ ക്രമസമാധ പ്രശനവും പാര്‍ട്ടിക്ക് ക്ഷീണവുമാകും.ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയില്‍ സമവായത്തില്‍ എത്തിയശേഷം സുധാകരന്‍ നിലപാട് തിരുത്തി എന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ പരാതി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button