
വോട്ടുകൊള്ള ഏറ്റവും വലിയ രാജ്യദ്രോഹമാണെന്ന് എഐസിസി ജനറൽ സെക്രട്ടറിയും എംപിയുമായ കെ സി വേണുഗോപാല്‍. തെരഞ്ഞെടുപ്പ് കമ്മിഷൻ അത് അനുവദിക്കുകയാണ്. തെരഞ്ഞെടുപ്പിന് തൊട്ട് മുൻപ് പ്രതിപക്ഷത്തിൻ്റെ അക്കൗണ്ടുകൾ മരവിപ്പിക്കുന്നു. പ്രതിപക്ഷ നേതാക്കളെ തേടി സിബിഐ, ഇ ഡി ഉള്‍പ്പെടെ എത്തുന്നു.
ഇവർ ബിജെപി നേതാക്കളെ തേടി പോകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കാനുള്ള സമിതിയിൽ നിന്ന് നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി. തെരഞ്ഞെടുപ്പ് കമ്മീഷണർ ബിജെപിയുടെ ആളാകാൻ വേണ്ടിയാണ് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
കെസി വേണുഗോപാലിൻ്റെ പ്രസംഗത്തിനിടെ ഭരണപക്ഷം പ്രതിഷേധിച്ചു. കേരളത്തിലെ ബി എല്‍ ഒമാരുടെ ആത്മഹത്യയെക്കുറിച്ചും അദ്ദേഹം ലോക്സഭയിൽ ഉന്നയിച്ചു. എസ് ഐ ആര്‍ സമ്മർദ്ദം താങ്ങാൻ കഴിയാതെയാണ് ആത്മഹത്യ ചെയ്തത്.ഇവരുടെ കുടുംബത്തിന് എന്തു മറുപടി ആണ് കൊടുക്കാനുള്ളതെന്ന് അദ്ദേഹം ചോദിച്ചു. മറ്റു സംസ്ഥാനങ്ങളിലും എത്ര ബി എല്‍ ഒമാർക്ക് ജീവൻ നഷ്ടമായെന്ന് അദ്ദേഹം ചോദിച്ചു.




