ജ്യോതി മല്‍ഹോത്രയുടെ കേരള സന്ദര്‍ശനം; ചാരവൃത്തി ചെയ്യുന്നവരെ ബോധപൂര്‍വ്വം കൊണ്ടുവരുമോ എന്ന് മന്ത്രി മുഹമ്മദ് റിയാസ്

0

രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങള്‍ പാകിസ്താന് കൈമാറിയതിന് അറസ്റ്റിലായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര കേരളത്തില്‍ എത്തിയത് ടൂറിസം വകുപ്പിന്റെ ക്ഷണത്തെ തുടര്‍ന്നാണെന്ന വിവരാവകാശരേഖയില്‍ പ്രതികരണവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്.

ചാര പ്രവര്‍ത്തി ചെയ്യുന്നവരെ ബോധപൂര്‍വ്വം കൊണ്ടുവരുമെന്ന് ആരെങ്കിലും കരുതുന്നുണ്ടോ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ചാര പ്രവര്‍ത്തിയാണ് ഗുരുതരമുള്ള വിഷയമാണെന്നും വസ്തുതകള്‍ അന്വേഷിച്ചു വേണം വാര്‍ത്ത നല്‍കാന്‍. ആരുടെയെങ്കിലും പ്രതികരണം എടുത്തിട്ടാണോ വാര്‍ത്ത നല്‍കേണ്ടതെന്നും മാധ്യമങ്ങളെ പഴിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. കെ സുരേന്ദ്രന് രാഷ്ട്രീയ അജണ്ട ഉണ്ടാകുമെന്നും മാധ്യമങ്ങള്‍ അതനുസരിച്ച് വാര്‍ത്ത നല്‍കരുതെന്നും ഇത്തരം പ്രചരണത്തോട് പുല്ല് വിലയാണെന്നും അദ്ദേഹം വ്യക്തമാക്കി.

വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പ്രചാരണത്തിനായാണ് ടൂറിസം വകുപ്പ് 41 വ്‌ലോഗര്‍മാരെ കേരളത്തിലേക്ക് ക്ഷണിക്കുന്നത്. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉള്ള സൗകര്യം, വേതനം, ഭക്ഷണം, താമസം തുടങ്ങിയ സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കി. സ്വകാര്യ ഏജന്‍സിക്ക് ഇതിനുള്ള കരാറും സര്‍ക്കാര്‍ നല്‍കിയിരുന്നു. വയനാടിനെ പുനരുജ്ജീവിപ്പിക്കുന്നതിനായി 2024 ജനുവരി മുതല്‍ 2025 മെയ് വരെയാണ് ഇതാനായി സര്‍ക്കാര്‍ വ്‌ലോഗര്‍മാരെ ക്ഷണിച്ചിരുന്നത്. ഇതില്‍ ചാരവൃത്തിക്കേസില്‍ അറസ്റ്റിലായ ജ്യോതിമല്‍ഹോത്രയും ഉള്‍പ്പെടുന്നത്. ഇത് വ്യക്തമാക്കുന്ന വിവരാവകാശ രേഖയാണ് പുറത്ത് വന്നിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here