ജെഎൻയു വൈസ് ചാൻസിലറുടെ ജാതി അധിക്ഷേപം; രാജ്യവ്യാപക പ്രതിഷേധത്തിന് SFI

ജെഎൻയു വൈസ് ചാൻസിലറുടെ ജാതി അധിക്ഷേപത്തിൽ നാളെ എസ്എഫ്ഐയുടെ രാജ്യവ്യാപക പ്രതിഷേധം. എല്ലാ സർവകലാശാലകളിലും പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കും. വൈസ് ചാൻസിലറുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം. വിസി ശാന്തിശ്രീ ദുലിപുടി പണ്ഡിറ്റിന്റെ നടപടികൾ സംഘപരിവാറിന്റെ പിന്തുണയോടെയെന്ന് SFI ദേശീയ പ്രസിഡന്റ് ആദർശ് എം സജി പറഞ്ഞു.
ജാതിയധിക്ഷേപം നടത്തിയ വൈസ് ചാൻസിലർ ശാന്തിശ്രീ ദുലിപുടി പണ്ഡിറ്റ് രാജിവെക്കുക, രോഹിത് ആക്ട് നടപ്പിലാക്കുക തുടങ്ങി ആവശ്യങ്ങളിൽ പ്രതിഷേധം തുടരാനാണ് വിദ്യാർത്ഥികളുടെ തീരുമാനം. പ്രതിഷേധത്തെ പ്രതിരോധിക്കാൻ കനത്ത പോലീസ് വിന്യാസമാണ് ജെഎൻയു യു ക്യാമ്പസ് പരിസരത്ത്.
അതേസമയം ഇന്നലെ പ്രതിഷേധത്തിൽ അറസ്റ്റ് ചെയ്ത 14 വിദ്യാർത്ഥികൾക്കും കോടതി ജാമ്യം അനുവദിച്ചു. 25,000 രൂപയുടെ ബോണ്ടിലാണ് ഡൽഹി പട്യാല ഹൗസ് കോടതി ജാമ്യം നൽകിയത്. അതേസമയം വനിതാ ഒബിസി വൈസ് ചാൻസലർക്ക് എതിരെ വിദ്യാർത്ഥികൾ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നു എന്നാണ് ജെഎൻയു വാദം.


