Blog

ജീവാനന്ദം: ന്യായീകരിച്ച് ഉറവിടമില്ലാത്ത ബ്രോഷറുകൾ

പ്രചരിക്കുന്നത് ഉദ്യോഗസ്ഥരുടെ വാട്ട്സ്അപ്പ് ഗ്രൂപ്പുകളില്‍

ജീവാനന്ദത്തെ ന്യായികരിച്ച് ക്യാപ്സൂളുകൾ. 16 ബ്രോഷറുകളാണ് ജീവാനന്ദത്തെ ന്യായീകരിച്ച് ഉദ്യോഗസ്ഥരുടെ ഗ്രൂപ്പുകളിൽ പ്രചരിക്കുന്നത്. സ്റ്റേറ്റ് ലൈഫ് ഇൻഷുറൻസ് വകുപ്പ് ഇറക്കിയ ബ്രോഷറുകളാണോ ഇത് എന്ന് വ്യക്തമല്ല.

നിര്‍ബന്ധങ്ങളില്ലാതെ ജീവാനന്ദം എന്ന തലക്കെട്ടിലാണ് ബ്രോഷര്‍ തയ്യാറാക്കിയിരിക്കുന്നത്. സ്വതന്ത്രം, സുതാര്യം, സുഭദ്രം എന്നാണ് ഇതില്‍ പദ്ധതിയെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.

ജീവിത പരിരക്ഷയ്ക്കൊപ്പം മരണംവരെ സുസ്ഥിരമായൊരു വരുമാനം എന്നാണ് ജീവാനന്ദത്തെ കുറിച്ച് ബ്രോഷറിൽ പറയുന്നത്. 25 വയസിനും 50 വയസിനും ഇടയിൽ ഉള്ളവർക്ക് ഗഡുക്കളായോ മാസതവണകളായോ പ്രീമിയം ഒടുക്കി പദ്ധതിയിൽ ചേരാം. അതിനു മുകളിൽ പ്രായമുള്ളവർക്കും വിരമിക്കുന്നവർക്കും ഒറ്റത്തവണ പ്രീമിയം ഒടുക്കികൊണ്ടും വിരമിക്കൽ ആനുകൂല്യം നിക്ഷേപിച്ചു കൊണ്ടും പദ്ധതിയിൽ ചേരാം എന്നും ബ്രോഷർ വ്യക്തമാക്കുന്നു.

ജീവാനന്ദം പദ്ധതി ഇൻഷൂറൻസ്‌ കമ്മീഷൻ അടിക്കാനുള്ള പരിപാടിയാണ്‌ എന്ന ആക്ഷേപവും ഉയരുന്നു. വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ്റെ ബന്ധുക്കളുടെ ഉടമസ്ഥതയിലുള്ള കമ്പനികളാണ്‌ ജീവാനന്ദം പദ്ധതിക്ക് പിന്നിലെന്ന ആക്ഷേപമാണ് ഉയരുന്നത്. ഇൻഷൂറൻസ്‌ ടി.പി.എ എന്ന് പറയുന്ന ഇവർ ചിത്രത്തിൽ നേരിട്ട്‌ വരില്ല.

ഇൻഷൂറൻസ്‌ കമ്പനികൾ സബ്‌ കൊടുക്കുകയാണ്‌ പതിവ്. നേരിട്ട്‌ സർക്കാർ രേഖകളിൽ ഇവർ വരില്ല. ടി.പി.എ നടത്തിപ്പും കമ്മീഷനുമായി സിംഹഭാഗം പണവും ഇക്കൂട്ടർ കൈപ്പറ്റും. മുന്നിൽ നിൽക്കുന്ന പൊതുമേഖലാ ഇൻഷുറൻസ്‌ കമ്പനി വെറും ഡമ്മി. കെൽട്രോൺ വഴി ഏ.ഐ. ക്യാമറ കരാർ നേടുന്ന അതേ മോഡൽ അഴിമതിയാണ് ഇതിന് പിന്നിലെന്നാണ് ആക്ഷേപം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button