News

ജമാ അത്തെ ഇസ്ലാമി ഇസ്ലാമിക റിപ്പബ്ലിക് വക്താക്കള്‍; കാന്തപുരം

ജമാ അത്തെ ഇസ്ലാമിക്കെതിരെ ആഞ്ഞടിച്ച് കാന്തപുരം എ പി അബൂബക്കര്‍ മുസലിയാര്‍. ജമാ അത്തെ ഇസ്ലാമി ഇസ്ലാമിക റിപ്പബ്ലിക് വക്താക്കളെന്ന് കാന്തപുരം AP അബൂബക്കര്‍ മുസല്യാര്‍. ഇക്കാര്യത്തില്‍ ലീഗ് എന്ത് പറഞ്ഞത് എന്ന് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കേരള യാത്ര മാനവ ഐക്യത്തിനു വേണ്ടിയാണ്. വര്‍ഗീയത എല്ലാ കാലത്തും ചിലര്‍ പറഞ്ഞിട്ടുണ്ട്. അതിനു എതിരെ ഒറ്റ കെട്ടായി സമൂഹം നില്‍ക്കണം. സമൂഹത്തിന് യാത്ര ഉപകാരപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

സമുദായവികാരങ്ങളെയും മതവിശ്വാസത്തെയും തിരഞ്ഞെടുപ്പ് ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കില്ലെന്ന് എല്ലാ ജനാധിപത്യ കക്ഷികളും ഒറ്റക്കെട്ടായി തീരുമാനിക്കണമെന്ന് കാന്തപുരം എ.പി.അബൂബക്കര്‍ മുസല്യാര്‍ പറഞ്ഞു.

വോട്ടിനായി സമുദായ വികാരങ്ങളെ ഉപയോഗിക്കുന്നതു സമൂഹത്തില്‍ വലിയ മുറിവുകള്‍ ഉണ്ടാക്കും. ഇതുതടയാന്‍ മുന്‍കരുതല്‍ സര്‍ക്കാര്‍തലത്തില്‍ തന്നെ സ്വീകരിക്കണം. രാഷ്ട്രീയ പാര്‍ട്ടികളെയും സമുദായ നേതാക്കളെയും പങ്കെടുപ്പിച്ച് സര്‍വകക്ഷി യോഗം വിളിക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button