Kerala

വെളിപ്പെടുത്തലുകളുടെ പിന്നില്‍ പ്രതിപക്ഷ നേതാവ് അല്ല ; ഗൂഢാലോചനയാണെന്ന ആരോപണം ഏറെ വേദനിപ്പിച്ചുവെന്ന് യുവനടി റിനി ആന്‍ ജോര്‍ജ്

കൊച്ചി: താന്‍ നടത്തിയ വെളിപ്പെടുത്തലുകളുടെ പിന്നില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഗൂഢാലോചനയാണെന്ന ആരോപണം ഏറെ വേദനിപ്പിച്ചുവെന്ന് യുവനടി റിനി ആന്‍ ജോര്‍ജ്. ഉള്ളില്‍ എരിഞ്ഞ ഒരു നെരിപ്പോടിന് ആശ്വാസം ലഭിക്കുന്നതിനാണ് സ്ത്രീപക്ഷത്ത് നിന്നുകൊണ്ട് ചില കാര്യങ്ങള്‍ പറഞ്ഞതെന്നും നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

തന്റെ വാക്കുകള്‍ തന്റേത് മാത്രമാണെന്നും ഒരു ഗൂഢാലോചന സിദ്ധാന്തവും ഇവിടെ വര്‍ക്ക് ഔട്ട് ആവുകയില്ലെന്നും റിനി ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു. പ്രതിപക്ഷ നേതാവിനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് റിനിയുടെ പോസ്റ്റ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button