ഇറാന്റെ ഏഴ് പ്രതിരോധ മേധാവിമാരെ വധിച്ചെന്ന് ഇസ്രയേൽ സൈന്യം

ടെൽഅവീവ്: ഇറാന്റെ സുരക്ഷയ്ക്ക് നേതൃത്വം നൽകിയിരുന്ന പ്രധാന നേതാക്കളെയെല്ലാം വകവരുത്തിയതായി ഇസ്രയേൽ അവകാശവാദം. ഇറാന്റെ പ്രതിരോധ വിഭാഗത്തിലെ പ്രധാന നേതാവും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് കമാൻഡറുമായ അലി ഷംഖാനി ഉൾപ്പെടെ ഏഴ് പ്രതിരോധ മേധാവിമാരെ വധിച്ചെന്ന് ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. അലി ഷംഖാനി, മൊഹമ്മദ് പാക്പൊർ, സലേ അസാദി, മൊഹമ്മദ്, ഷിരാസി, അസിസ് നസിർസദേ, ഹൊസെൻ ജബാൽ അസെലിൻ, റെസെ മൊസാഫാരി നിയ എന്നിവരെ കൊലപ്പെടുത്തിയെന്നാണ് ഐഡിഎഫ് ഐഡിഎഫ് അറിയിക്കുന്നത്. അലി ഷംഖാനി, മൊഹമ്മദ് പാക്പൊർ എന്നിവരുടെ മരണം ഇറാൻ സ്ഥിരീകരിക്കുകയും ചെയ്തു
ഇറാന്റെ പരമോന്നത നേതാവ് 86 വയസുള്ള ആയത്തുള്ള അലി ഖമനായി ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ട്രംപും ഇസ്രയേലും. ആയത്തുള്ള ഖമനെയിയുടെ മകളും മരുമകനും പേരക്കുട്ടിയും വ്യോമക്രമണത്തിൽ കൊല്ലപ്പെട്ടു. അമേരിക്കയുടെയും ഇസ്രയേലിന്റെയും അവകാശവാദങ്ങള്‍ക്ക് പിന്നാലെ ഇഇറാനിലെ തസ്നീം, ഫാര്‍ തുടങ്ങിയ വാര്‍ത്താ ഏജന്‍സികൾ ഇക്കാര്യം സ്ഥിരീകരിച്ചു.



