NationalNews

ഇസ്രയേൽ – ഇറാൻ സംഘർഷം; ഗള്‍ഫ് രാജ്യങ്ങളില്‍ നോര്‍ക്ക കൂട്ടായ്മകള്‍ രൂപീകരിച്ചു

ഇസ്രയേൽ – ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രവാസികൾക്ക് സഹായമുറപ്പാക്കാന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നോര്‍ക്ക കൂട്ടായ്മകള്‍ രൂപീകരിച്ചു. നോര്‍ക്ക സെന്ററില്‍ കണ്‍ട്രോള്‍ റൂം പ്രവർത്തനം ആരംഭിച്ചു. കൗണ്‍സിലിങ്ങിനായി 24 മണിക്കൂറും ടെലി കൗൺസിലിങ് സേവനവും ഏർപ്പെടുത്തി. കറാച്ചിയില്‍ കുടുങ്ങിയ മലയാളികൾ നാളെ കൊച്ചിയിലെത്തും.

നോര്‍ക്ക റൂട്ട്സ്,രാജ്യങ്ങളിലെ ലോക കേരളസഭാംഗങ്ങള്‍,എംബസി വോളണ്ടിയര്‍മാര്‍,പ്രവാസി സംഘടനാ പ്രതിനിധികള്‍ എന്നിവർ കൂട്ടായ്മയിൽ പ്രവർത്തിക്കുക. ഇസ്രായേല്‍,ജോര്‍ദ്ദാന്‍,ഈജിപ്ത്, സൗദി അറേബ്യ, യു.എ.ഇ,ഖത്തർ, ബഹ്റൈൻ കുവൈത്ത്,ഒമാന്‍ എന്നീ രാജ്യങ്ങളിൽ
സേവനം ഉറപ്പിക്കും. പ്രവാസികൾക്ക് കൗൺസിലിങ്ങിനായി +91-4712430001 നമ്പറിലോ ഇന്ത്യയില്‍ നിന്നുളളവര്‍ക്ക് 14416 എന്ന ടോള്‍ ഫ്രീ നമ്പറിലോ ബന്ധപ്പെടാം.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോർക റൂട്ട്സ് ഹെൽപ്‌ഡെസ്ക് +91-8802012345 (അന്താരാഷ്ട്ര മിസ്ഡ് കോൾ), 18004253939 (ടോൾ ഫ്രീ നമ്പർ, ഇന്ത്യയില്‍ നിന്നും) ന്യൂഡൽഹി കേരള ഹൗസ് കൺട്രോൾ റൂം (011-23747079, 011-23742320, +91-9310443880) എന്നിവയ്ക്കു പുറമേ നോര്‍ക്ക സെന്ററില്‍ എല്ലാ ദിവസവും രാത്രി 10 മണി വരെ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും സജ്ജമാക്കിയിട്ടുണ്ട്.

വിമാനങ്ങള്‍ വഴിമാറ്റി വിട്ടതിനെതുടര്‍ന്ന് കറാച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുങ്ങിയ മലയാളികളായ യാത്രക്കാര്‍ പാകിസ്താനില്‍ നിന്നും വിമാനമാര്‍ഗ്ഗം ഇന്ന് (മാര്‍ച്ച 02) ഉച്ചയോടെ ശ്രീലങ്കയിലെ കൊളംബോയിലെത്തി. അര്‍ദ്ധരാത്രി 12.30 ന്റെ (മാര്‍ച്ച് 03) ശ്രീലങ്കന്‍ എയര്‍വേയ്സ് വിമാനത്തില്‍ ഡല്‍ഹിയിലേയ്ക്ക് തിരിക്കും. മാര്‍ച്ച് 03 ന് പുലര്‍ച്ചെയുളള എയര്‍ ഇന്ത്യാ വിമാനത്തില്‍ കൊച്ചിയിലേയ്ക്കും തിരിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button