InternationalNews

ഇറാന്‍റേത് യുദ്ധക്കുറ്റവും തീവ്രവാദവും’ ; ആശുപത്രി ആക്രമണത്തെ യുഎൻ സുരക്ഷാ കൗണ്‍സിൽ അപലപിക്കണമെന്ന് ഇസ്രയേൽ

ഇസ്രയേല്‍ ബീര്‍ഷെബയിലെ സോറോക്ക ആശുപത്രി ഇറാൻ നടത്തിയ ആക്രമണത്തെ യുഎൻ സുരക്ഷാ കൗണ്‍സിൽ അപലപിക്കണമെന്ന് ഇസ്രയേൽ. യുഎൻ സുരക്ഷാ കൗണ്‍സിൽ യോഗം ചേരാനിരിക്കെയാണ് ഇസ്രയേൽ ആവശ്യം മുന്നോട്ടുവെച്ചിരിക്കുന്നത്.

ഇറാന്‍റെ നടപടി യുദ്ധകുറ്റവും തീവ്രവാദവുമാണെന്നും ആക്രമിച്ചത് ജൂതര്‍ക്കും മുസ്ലിങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഒരുപോലെ ചികിത്സ നൽകുന്ന ആശുപത്രിയാണെന്നും ഇസ്രയേൽ വ്യക്തമാക്കി. ഇറാന്‍റെ ആക്രമണത്തിൽ ഇസ്രയേലിനുണ്ടായ നഷ്ടകണക്കുകളും പുറത്തുവിട്ടു. ഇതുവരെ 450 മിസൈലുകളാണ് ഇറാൻ അയച്ചത്. 24 പേരാണ് കൊല്ലപ്പെട്ടത്. 1170 പേര്‍ക്ക് പരുക്കേറ്റു. 40ഇടങ്ങളിലാണ് മിസൈൽ പതിച്ചത്. ഇറാന്‍റെ മിസൈലാക്രമണത്തിൽ 25000 വസ്തുവകകളാണ് തകര്‍ന്നത്. ആക്രമണത്തെ തുടര്‍ന്ന് 6500 പേരെയാണ് ഒഴുപ്പിച്ചത്. 

ആശുപത്രിക്കുനേരെ നടത്തിയ ആക്രമണത്തിൽ 45 പേര്‍ക്ക് പരുക്കേറ്റുവെന്നും ഇസ്രയേൽ വ്യക്തമാക്കി. ഇറാൻ വിദേശകാര്യ മന്ത്രിയെ നാളെ  യുഎൻ മനുഷ്യാവകാശ കൗണ്‍സിലിൽ സംസാരിക്കാൻ അവസരം നൽകിയതിനെ ഇസ്രയേൽ എതിര്‍ത്തു. സംഭവം നാണക്കേടാണെന്ന് ഇസ്രയേൽ അറിയിച്ചു. അതേസമയം, ആറക് ആണവ കേന്ദ്രത്തെ ആക്രമിച്ചതിൽ ഇറാനും സുരക്ഷാ കൗൺസിലിനെ സമീപിച്ചിട്ടുണ്ട്.ആറക് ആണവ റിയാക്ടര്‍ ആക്രമിച്ചതിൽ നടപടി വേണമെന്നും ഇല്ലെങ്കിൽ, ആണവ നിർവ്യാപന കരാറുകളെ ഇത് ദുർബലമാക്കുമെന്നുമാണ് ഇറാന്‍റെ മുന്നറിയിപ്പ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button