News
ആരോഗ്യപ്രവർത്തകരെ വധിച്ചതിൽ ഖേദം പ്രകടിപ്പിച്ച് ഇസ്രയേൽ; ഗാസയിൽ കനത്ത ആക്രമണം തുടരുന്നു

ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രയേൽ. ഖാൻ യൂനുസിൽ നടത്തിയ ആക്രമണത്തിൽ മരണം എട്ടായി.അതേസമയം ആരോഗ്യപ്രവർത്തകരെ വധിച്ചതിൽ ഖേദം പ്രകടിപ്പിച്ച് ഐഡിഎഫ് രംഗത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഖേദപ്രകടനം.
ഗാസയുടെ മൂന്നില്‍ രണ്ട് ഭാഗവും നിലവിൽ ഇസ്രായേൽ പിടിച്ചെടുത്തിരിക്കുകയാണ്. വലിയ പ്രദേശങ്ങളെ നിരോധിത മേഖലയായി പ്രഖ്യാപിക്കുകയും നിര്‍ബന്ധിത ഒഴിപ്പിക്കലിന് ഉത്തരവിടുകയും ചെയ്തതോടെ പലസ്തീനികള്‍ക്ക് ഗാസയില്‍ മൂന്നില്‍ രണ്ട് ഭാഗങ്ങളിലേക്കും പ്രവേശിക്കാന്‍ സാധിക്കുന്നില്ലെന്ന് ഐക്യരാഷ്ട്ര സംഘടന അറിയിച്ചു. ഒസിഎച്ച്എ(യുഎന്‍ ഓഫീസ് ഫോര്‍ ദ കോര്‍ഡിനേഷന്‍ ഓഫ് ഹ്യുമാനിറ്റേറിയന്‍ അഫയേഴ്‌സ്)യാണ് ഗാസയുടെ മൂന്നില്‍ രണ്ട് ഭാഗവും ഇസ്രയേല്‍ നിയന്ത്രണത്തിലെന്ന് വ്യക്തമാക്കിയത്.




