News

ഇസ്രയേലിനായി ചാര വൃത്തി ചെയ്തു ; മൂന്ന് പൗരൻമാർക്ക് വധശിക്ഷ നൽകി ഇറാൻ

സ്രയേലിനായി ചാരപ്പണി നടത്തിയെന്ന് ആരോപിക്കപ്പെട്ട മൂന്നുപേരെ വധിച്ചതായി ഇറാൻ അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിന് തൊട്ടുപിന്നാലെയാണ് ഈ നടപടി. അസോസിയേറ്റഡ് പ്രസ് (എപി) ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇറാൻ്റെ നീതിന്യായ വ്യവസ്ഥയുടെ അഭിപ്രായത്തിൽ, ഇദ്രിസ് അലി, ആസാദ് ഷോജായ്, റസൂൽ അഹമ്മദ് റസൂൽ എന്നിവർ “സയണിസ്റ്റ് ഭരണകൂടത്തിനുവേണ്ടി” കൊലപാതകങ്ങൾ നടത്താനുദ്ദേശിച്ച് ഉപകരണങ്ങൾ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യാൻ ശ്രമിച്ചതിനാണ് ശിക്ഷിക്കപ്പെട്ടത്.

ശിക്ഷ ഇന്ന് രാവിലെ നടപ്പാക്കിയെന്നും അവരെ തൂക്കിലേറ്റിയെന്നും നീതിന്യായ വകുപ്പ് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. തുർക്കി അതിർത്തിക്കടുത്തുള്ള വടക്കുപടിഞ്ഞാറൻ ഇറാനിലെ ഉർമിയ നഗരത്തിലാണ് വധശിക്ഷകൾ നടന്നതെന്ന് എപി റിപ്പോർട്ട് ചെയ്യുന്നു. വധശിക്ഷയ്ക്ക് മുമ്പ് നീല ജയിൽ യൂണിഫോം ധരിച്ച മൂന്നുപേരുടെ ചിത്രങ്ങളും അധികൃതർ പുറത്തുവിട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button