Gulf

ഇറാന്റെ തിരിച്ചടി: അബുദാബിയിൽ ഒരാൾ കൊല്ലപ്പെട്ടു? ദുബായിലും സ്ഫോടനം

ഇറാൻ തിരിച്ചടിയിൽ അബുദാബിയിൽ ഒരാൾ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. അൽജസീറയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജനങ്ങൾ സുരക്ഷിതസ്ഥലത്തേക്ക് മാറണമെന്നും തുറന്ന സ്ഥലത്ത് നിൽക്കരുതെന്നും പൊതുജനങ്ങൾക്ക് അബുദാബി മുന്നറിയിപ്പ് നൽകി. ജനലുകൾക്ക് അരികിൽ നിന്ന് മാറണമെന്നും അബുദാബിയിൽ മുന്നറിയിപ്പ് നൽകി.

അതേസമയം ദുബായിലും സ്ഫോടന ശബ്ദങ്ങളെന്ന് റിപ്പോർട്ട് ഉണ്ട്. അതേസമയം സ്ഥിതിഗതികൾ നിയന്ത്രണവിധേയമെന്ന് യുഎഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു. ഇറാൻ-ഇസ്രയേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ബഹ്റൈനിലെ ഇന്ത്യൻ എംബസി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. 24 മണിക്കൂറും പ്രവർത്തികക്കുന്ന ഹെൽപ്പ്ലൈൻ നന്പറും ഇന്ത്യൻ എംബസി തുടങ്ങിയിട്ടുണ്ട്. 000973-39418071 എന്നതാണ് നമ്പർ.

ഇറാന്‍, ഇസ്രയേല്‍ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പശ്ചിമേഷ്യയിലേക്കുള്ള എല്ലാ വിമാന സർവീസുകളും റദ്ദാക്കി എയർ ഇന്ത്യ. ഇൻഡിഗോയും സർവീസ് റദ്ദാക്കിയിട്ടുണ്ട്. രാത്രി 12 മണി വരെയുള്ളസർവീസുകളാണ് ഇൻഡിഗോ റദ്ദാക്കിയത്. ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനികത്താവളങ്ങൾക്കാണ് നേരെയാണ് ഇറാൻ മിസൈലാക്രമണം നടത്തിയത്. ഇസ്രയേൽ-അമേരിക്ക സംയുക്ത ആക്രമണത്തിന് പിന്നാലെയാണ് ഇറാന്റെ തിരിച്ചടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button