ഐഎന്‍എസ് വിക്രാന്തിന്റെ ലൊക്കേഷന്‍ അന്വേഷിച്ച സംഭവത്തില്‍ കോഴിക്കോട് സ്വദേശി കസ്റ്റഡിയില്‍. വെള്ളിയാഴ്ച രാത്രിയായിരുന്നു നാവികസേന ആസ്ഥാനത്ത് ഫോണില്‍ വിളിച്ചായിരുന്ന ഐഎന്‍എസ് വിക്രാന്തിന്റെ യഥാര്‍ത്ഥലൊക്കേഷന്‍ എവിടെയെന്ന് ഇയാള്‍ അന്വേഷിച്ചത്.
സംഭവത്തില്‍ കോഴിക്കോട് സ്വദേശി മുജീബ് റഹ്‌മാന്‍ എന്നാളെയാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ഇയാളെ കസ്റ്റഡിയിലെടുത്തത് കൊച്ചി ഹാര്‍ബര്‍ പൊലീസാണ്. പൊലീസിനോട് ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. ഫോണ്‍ വിളിച്ചത് ഇയാളുതന്നെയാണോ എന്നത് ഉള്‍പ്പെടെ സ്ഥിരീകരിക്കാനുള്ള വിശദമായ പരിശോധന തുടരുന്നുവെന്ന് പൊലീസ് അറിയിച്ചു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ്, പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്നതെന്ന വ്യാജേന ഐഎന്‍എസ് വിക്രാന്തിനെ കുറിച്ചുള്ള വിവരങ്ങള്‍ ഫോണിലൂടെ ശേഖരിക്കാന്‍ ശ്രമം നടന്നത്.