Kerala

ആദ്യ ഫല സൂചനകള്‍ ഭരണവിരുദ്ധ വികാരം പ്രതിഭലിപ്പിക്കുന്നത്: സാദിഖലി തങ്ങള്‍

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകള്‍ പുറത്തുവന്നപ്പോള്‍ പ്രതികരണവുമായി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങള്‍ രംഗത്ത്. ആദ്യം വോട്ടെണ്ണിയ വഴിക്കടവില്‍ യു ഡി എഫ് മികച്ച നേട്ടം ഉണ്ടാക്കിയെന്നും മറ്റ് പഞ്ചായത്തിലും ഇത് പ്രതീക്ഷിക്കുന്നുവെന്നും മുസ്ലിം ലീഗ് അധ്യക്ഷന്‍ അഭിപ്രായപ്പെട്ടു. ഭരണവിരുദ്ധ വികാരം വളരെയേറെ പ്രതിഭലിക്കുന്നുണ്ട്. എല്ലാ പഞ്ചായത്തുകളിലും യു ഡി എഫ് മുന്നേറ്റമുണ്ടാക്കുമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

ഐക്യ ജനാധിപത്യ മുന്നണി നിലമ്പൂര്‍ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ രാഷ്ട്രീയം മാത്രമാണ് പറഞ്ഞത്. മറ്റ് ചിലരൊക്കെ മറ്റ് പലതും പറഞ്ഞു. പക്ഷേ അതൊന്നും മണ്ഡലത്തില്‍ ഏശിയിട്ടില്ലെന്ന് വ്യക്തമാക്കുന്നതാകും തെരഞ്ഞെടുപ്പ് ഫലമെന്നും സാദിഖ് അലി തങ്ങള്‍ അഭിപ്രായപ്പെട്ടു. യു ഡി എഫ് വളരെ കെട്ടുറപ്പോടെയാണ് പ്രവര്‍ത്തിച്ചത്. മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള ഐക്യത്തോടെയാണ് യു ഡി എഫ് പ്രവര്‍ത്തകര്‍ മണ്ഡലത്തിലുടനീളം പ്രചരണം നടത്തിയത്. ഇതിന്റെയെല്ലാം നല്ല പ്രതിഫലനം മണ്ഡലത്തില്‍ കാണാമെന്നും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ അഭിപ്രായപ്പെട്ടു. യാത്രയുള്ളതിനാലാണ് സാദിഖലി തങ്ങള്‍ നേരത്തെ തന്നെ പ്രതികരിക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. നിലമ്പൂരില്‍ വിജയം ഉറപ്പാണെന്നും ബാക്കി കാര്യങ്ങള്‍ കൂടുതല്‍ കണക്കുകള്‍ പുറത്തുവന്നതിനുശേഷം പറയാമെന്നും കുഞ്ഞാലിക്കുട്ടി വിവരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button