Blog

വിമാനയാത്ര ഇനി ചെലവേറും; ഇന്ധന സർച്ചാർജ് ഏർപ്പെടുത്തി ഇൻഡിഗോയും, ടിക്കറ്റ് നിരക്കിൽ വൻ വർദ്ധനവ്

വിമാന ടിക്കറ്റ് വില ഉയരും, ഇന്ധന സർചാർജ് ഏർപ്പെടുത്തി ഇൻഡിഗോ; നാളെ അർധരാത്രി മുതൽ പ്രാബല്യത്തിൽ

ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്കും ഉയരും. ഇൻഡിഗോയും ഇന്ധനസർച്ചാർജ് ഏർപ്പെടുത്തി. നാളെ അർധരാത്രി മുതൽ പ്രാബല്യത്തിൽ വരും. നേരത്തെ എയർ ഇന്ത്യയും വിമാന ഇന്ധനത്തിന് സർച്ചാർജ് ഏർപ്പെടുത്തിയിരുന്നു. മിഡിൽ ഈസ്റ്റ്‌ സംഘർഷമാണ് കാരണമെന്ന് ഇൻഡിഗോ അറിയിച്ചു.ഇതോടെ ഇൻഡിഗോയുടെ ആഭ്യന്തര, അന്തർദേശീയ വിമാന ടിക്കറ്റുകൾക്ക് വില വർദ്ധിക്കും.

ദൂരത്തിനനുസരിച്ച് 425 രൂപ മുതൽ 2,300 രൂപ വരെയാണ് ടിക്കറ്റ് നിരക്കിൽ അധികമായി നൽകേണ്ടി വരിക.ഇറാന്റെ പശ്ചിമേഷ്യൻ മേഖലയിലെ സൈനിക നീക്കങ്ങളും യുദ്ധം മൂലം വിമാനങ്ങൾ ആകാശപാത മാറ്റുന്നതും പ്രവർത്തനച്ചെലവ് കുത്തനെ കൂട്ടിയതായി കമ്പനി അറിയിച്ചു.

വിമാനക്കമ്പനികളുടെ ആകെ പ്രവർത്തനച്ചെലവിന്റെ 40 ശതമാനത്തോളവും ഇന്ധനത്തിനായാണ് ചെലവാകുന്നത്.എയർ ഇന്ത്യ നേരത്തെ തന്നെ 399 രൂപ മുതൽ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചിരുന്നു. സ്പൈസ് ജെറ്റ്, അകാസ എയർ തുടങ്ങിയ കമ്പനികളും വരും ദിവസങ്ങളിൽ സമാനമായ വർദ്ധനവ് വരുത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഇൻഡിഗോ ഈടാക്കുന്ന സർച്ചാർജുകൾ

ഇന്ത്യയിലെ ആഭ്യന്തര സർവീസ് – 425 രൂപ

ഇന്ത്യൻ ഉപഭൂഖണ്ഡം 425 രൂപ

മിഡിൽ ഈസ്റ്റ്‌ 900 രൂപ

തെക്കുകിഴക്കൻ ഏഷ്യ, ചൈന – 1,800 രൂപ

ആഫ്രിക്ക, പശ്ചിമേഷ്യ – 1,800 രൂപ

യൂറോപ്പ് – 2,300 രൂപ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button